ഗോപൻ സ്വാമിയുടെ കല്ലറ ഉടൻ പൊളിച്ച് പരിശോധന നടത്തും. സ്ഥലത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുക്കാൻ അനുവദിക്കില്ലെന്ന് നിലപാടിലാണ് കുടുംബം. ചില നാട്ടുക്കാരും ഇവര്‍ക്ക് പിന്തുണയുമായെത്തി. ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി. സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ച കുടുംബാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. പൊലീസിനെ കൂടാതെ ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നു തന്നെ പോസ്റ്റ്മോർട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സബ് കള്കടർ ആൽഫ്രഡിന്റെ സാനിധ്യത്തിലായിരിക്കും സമാധി പൊളിച്ച് പരിശോധിക്കുക.
Read Also: നിലമ്പൂരിൽ മത്സരിക്കില്ല, യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പിവി അൻവർ
നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. സംഭവത്തില്‍ കുടുംബത്തിന്‍റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആറാലുംമൂട് ചന്തയ്ക്ക് സമീപത്തെ കാവ് വിളാകം കൈലാസനാഥ ക്ഷേത്ര സ്ഥാപകനും പൂജാരിയുമായ മണിയൻ എന്ന ഗോപൻ സ്വാമിയെ മക്കളും അടുത്ത ബന്ധുക്കളും ചേർന്ന് സമാധി ഇരുത്തിയത്. പിതാവ് സമാധിയായെന്ന് വ്യാഴാഴ്ച മക്കൾ ബോർഡ് വച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛനെ 'സമാധി' ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം.
താൻ സമാധി ആകാൻ പോകുന്ന കാര്യം പിതാവ് മുൻകൂട്ടി പറഞ്ഞിരുന്നുവെന്നാണ് മക്കളുടെ വാദം. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തിരുന്നു. താന്‍ മരിച്ചതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ സ്വാമി പറഞ്ഞിരുന്നെന്നാണ് മക്കൾ പറയുന്നത്.