തിരുവനന്തപുരം: സമീപകാലത്തായി തനിക്കെതിരെ പ്രചരിക്കുന്ന ജോലി വിവാദത്തിൽ സീ മലയാളം ന്യസിനോട് തുറന്ന് പറയുകയാണ് സ്വപ്ന സുരേഷ്. എച്ച്ആർഡിഎസിൻറെ രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് അറിയില്ല, അന്വേഷിച്ചിട്ടില്ല. എനിക്ക് വേണ്ടിയിരുന്നത് ജീവിക്കാൻ ഒരു ജോലിയാണ്. അതിനായി ആരെയും സമീപിച്ചിട്ടില്ല. ആരും സഹായിച്ചിട്ടില്ല. ഇപ്പോൾ എന്നെ പുറത്താക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു. എന്നെ ഇനിയും ഇങ്ങനെ ദ്രോഹിക്കരുത്. നിങ്ങൾ ഇത്തിരി വിഷം തരൂ ഞാനും അമ്മയും മക്കളും അത് കഴിച്ചോളാം.
സ്വർണക്കടത്ത് കേസിൽ സ്വർണം ആർക്കാണ് നൽകിയതെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ബാക്കി ഏജൻസികൾ കണ്ടെത്തട്ടെ. ആരുടെയും പേര് പറഞ്ഞ് ഇനി ചീപ്പാനില്ല. സസ്പെൻസുകൾ നിറഞ്ഞൊരു സിനിമാക്കഥയാണ് അത്. അതിൽ എൻറെ ഭാഗം ട്രാജഡിയാണ്. വെറുമൊരു ഉറുമ്പിനെ പോലെയുള്ള എന്നെ ശിവശങ്കർ ഉപയോഗിച്ച് വലിച്ചെറിഞ്ഞു. ശിവശങ്കറിൻറെ ട്രാഷിൽ കിടക്കുന്ന ഒരു ടോയിലറ്റ് പേപ്പർ മാത്രമാണ് ഞാനിപ്പോൾ. പുതിയ കമ്പനിയിൽ ആരുമായും വ്യക്തിപരമായ ബന്ധങ്ങളില്ല.
സംഘടനക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചും അറിയില്ലെന്നും സ്വപ്മ പറഞ്ഞു. ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന ഹൈറേഞ്ച് റൂറൽ ഡെവലപ്പ്മെൻറ് സൊസൈറ്റിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിളിറ്റി ഡയറക്ടറായാണ് സ്വപ്നക്ക് നിയമം ലഭിച്ചത്. എന്നാൽ ഇതിന് പിന്നാലെ ജോലി സംബന്ധിച്ച് പുതിയ വിവാദങ്ങളും പുറത്തു വന്നിരുന്നു.
അതിനിടയിൽ അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതിയിൽ എച്ച്ആർഡിഎസിനെതിരെ സംസ്ഥാന എസ്സി എസ്ടി കമ്മീഷൻ കേസ്സെടുത്തു.ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിയ്ക്കും,HRDS നെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ് പി എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...