ഗവര്‍ണറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം: നാളെയും മറ്റന്നാളും സംസ്ഥാന വ്യാപക എല്‍ഡിഎഫ് പ്രതിഷേധം

ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയിലാക്കുക എന്ന സംഘപരിവാറിന്റെ അജണ്ട ശക്തമായി പ്രതിരോധിക്കുകയും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ കേരളം മുന്നോട്ടുപോകുകയാണ്‌

Written by - Zee Malayalam News Desk | Last Updated : Oct 24, 2022, 06:01 PM IST
  • കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം
  • ഗവര്‍ണര്‍ ഇല്ലാത്ത അധികാരമുപയോഗിച്ച്‌ സംഘപരിവാറിന്റെ തിട്ടൂരങ്ങള്‍ നടപ്പിലാക്കുന്നത്‌ അനുവദിക്കാനാകില്ല
  • വിശാലമായ ജനകീയ മുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഇ പി ജയരാജന്‍
ഗവര്‍ണറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം: നാളെയും മറ്റന്നാളും സംസ്ഥാന വ്യാപക എല്‍ഡിഎഫ് പ്രതിഷേധം

തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വലിയ കുതിപ്പിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്‌. നാക്പരിശോധനയില്‍ കേരളത്തിന്റെ സര്‍വ്വകലാശാലകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മികച്ച അംഗീകാരമാണ്‌ ലഭിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ . ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മൂന്ന്‌ കമ്മീഷനുകള്‍ നിയോഗിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ വൈസ്‌ ചാന്‍സിലര്‍മാരോട്‌ ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയിലാക്കുക എന്ന സംഘപരിവാറിന്റെ അജണ്ട ശക്തമായി പ്രതിരോധിക്കുകയും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ കേരളം മുന്നോട്ടുപോകുകയാണ്‌. ഇതിനെ തടയിടാന്‍ ആര്‍എസ്‌എസ്‌ നല്‍കുന്ന തിട്ടൂരങ്ങള്‍ക്കനുസരിച്ച്‌ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം കേരളത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരമുപയോഗിച്ച്‌ സംഘപരിവാറിന്റെ തിട്ടൂരങ്ങള്‍ നടപ്പിലാക്കുന്നത്‌ അനുവദിക്കാനാകില്ല. അത്തരം നീക്കങ്ങൾ പ്രതിരോധിക്കുന്നതിനായ്‌ വിശാലമായ ജനകീയ മുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News