Covid19: സാനിറ്റൈസറിനും മാസ്കിനും അമിത വില 24 മണിക്കൂറിൽ 289 കേസുകൾ

പാക്കറ്റ് ഉത്പന്നങ്ങളിൽ ആവശ്യമായ അറിയിപ്പുകൾ ഇല്ലാതെ വിൽപന നടത്തിയതിന് 168 കേസുകളും

Written by - Zee Malayalam News Desk | Last Updated : Jun 3, 2021, 09:26 AM IST
  • വിവിധ വകുപ്പുകൾ പ്രകാരം 92 കേസുകളും എടുത്തു.
  • കോവിഡ് കാലം കണക്കിലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമായി തുടരുകയാണ്.
  • സംസ്ഥാനത്തിന്റെ ആശങ്ക വർധിപ്പിച്ച് കോവിഡ് മരണ നിരക്ക് ആദ്യമായി 200 പിന്നിട്ടു.
  • അമിതവില ഈടാക്കിയതിന് 19 കേസെടുത്തു.
Covid19: സാനിറ്റൈസറിനും മാസ്കിനും അമിത വില 24 മണിക്കൂറിൽ 289 കേസുകൾ

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാനത്താകെ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 289 കേസുകളെടുത്തു. മാസ്‌ക്ക്, സാനിറ്റൈസർ, ഒക്‌സിമീറ്റർ, പി.പി.ഇ കിറ്റ് എന്നിവയ്ക്ക് അമിതവില ഈടാക്കിയതിന് 19 കേസെടുത്തു. 

പാക്കറ്റ് ഉത്പന്നങ്ങളിൽ ആവശ്യമായ അറിയിപ്പുകൾ ഇല്ലാതെ വിൽപന നടത്തിയതിന് 168 കേസുകളും വിവിധ വകുപ്പുകൾ പ്രകാരം 92 കേസുകളും എടുത്തു. 9,33,000 രൂപ ഈടാക്കി. ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി വർഗീസ് പണിക്കർ അറിയിച്ചു

ALSO READ: Covid Updates; രാജ്യത്ത് പുതുതായി 1,32,788 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 24 മണിക്കൂറിനിടെ 3,207 കൊവിഡ് മരണം

കോവിഡ് കാലം കണക്കിലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമായി തുടരുകയാണ്. പി.പി.ഇ കിറ്റിനടക്കം വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  ഒരു പറ്റം വ്യാപാരികൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതിന് പിന്നിൽ വ്യാപാരികളുടെ പങ്കുണ്ടോ എന്നും ലീഗൽ മെറ്ററോളജി അന്വേഷിക്കുന്നുണ്ട്.

ALSO READ: കൊവിഡ് നേരിടാൻ നിരുപാധിക പിന്തുണ; കൊവിഡ് മരണ നിരക്കിൽ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ

അതേസമയം സംസ്ഥാനത്ത്  സംസ്ഥാനത്തിന്റെ ആശങ്ക വർധിപ്പിച്ച് കോവിഡ് മരണ നിരക്ക് ആദ്യമായി 200 പിന്നിട്ടു. രോഗം വ്യാപനം കുറുയുന്നുണ്ടെങ്കിലും മരണ നിരക്ക് ക്രമാതീതമായി ഉയരുകയാണ്. കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News