ഭക്ഷ്യോത്പന്ന സംഭരണ കേന്ദ്രത്തിന് സ്ഥലം ചതുപ്പ് നിലത്തിൽ; മാനദണ്ഡങ്ങൾ കാറ്റി പറത്തി, പിന്നിൽ അഴിമതിയോ?

വയനാട് കൽപ്പറ്റയിലെ ബൈപ്പാസിനരുകിലാണ് ഭക്ഷ്യവകുപ്പുമന്ത്രി. ജി.ആർ. അനിൽ ഈ മാസം ഉദ്ഘാടനം ചെയ്യുന്ന പിഡിഎസ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. അരിയുൾപ്പടെയുള്ള ഭക്ഷ്യവസ്തുകൾ ശാസ്ത്രീയമായി കേടുകൂടാതെ സംഭരിക്കേണ്ട  ഇടമാണ് ഈ ഗോഡൗൺ. എന്നാൽ ഇത്തരം മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് പുതിയ ഗോഡൗൺ ഏറ്റെടുത്തിട്ടുള്ളത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Aug 5, 2022, 09:36 PM IST
  • പ്രസ്തുത ഗോഡൗൺ ഭക്ഷ്യസംഭരണ കേന്ദ്രമാക്കാൻ യോഗ്യമായത് അല്ലെന്ന് ചൂണ്ടികാണിച്ച് തൊഴിലാളികൾ കത്തു നൽകിയിട്ടും ഇതേറ്റെടുക്കുകയായിരുന്നു.
  • വയനാട് കൽപ്പറ്റയിലെ ബൈപ്പാസിനരുകിലാണ് ഭക്ഷ്യവകുപ്പുമന്ത്രി ജി.ആർ. അനിൽ ഈ മാസം ഉദ്ഘാടനം ചെയ്യുന്ന പിഡിഎസ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്.
  • അശാസ്ത്രീയമായ രീതിയിലുള്ള സ്വകാര്യ ഗോഡൗണുകൾ സംഭരണ കേന്ദ്രങ്ങളാക്കുന്നതിനുള്ള ഉടമ്പടികൾ അടിയന്തിരമായി നിർത്തി വെക്കാൻ തീരുമാനിച്ചിരുന്നു.
ഭക്ഷ്യോത്പന്ന സംഭരണ കേന്ദ്രത്തിന് സ്ഥലം ചതുപ്പ് നിലത്തിൽ; മാനദണ്ഡങ്ങൾ കാറ്റി പറത്തി, പിന്നിൽ അഴിമതിയോ?

വയനാട്: വയനാട് കൽപറ്റയിൽ  ഈ മാസം ഭക്ഷ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന  സപ്ലൈക്കോ ഗോഡൗണിന്  വേണ്ടി കണ്ടെത്തിയ  കെട്ടിടം ചതുപ്പ് പ്രദേശത്തെന്ന് ആരോപണം. അശാസ്ത്രീയ രീതിയിലുള്ള സ്വകാര്യ ഗോഡൗണുകൾ ഏറ്റെടുക്കരുതെന്ന നാഷണൽ ഫുഡ് സേഫ്റ്റി അതോറിറ്റി മാനേജരുടെ നിർദ്ദേശങ്ങളെ മറി കടന്നാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ചതുപ്പ് പ്രദേശത്തെ ഗോഡൗൺ ഏറ്റെടുത്തതെന്നും ആക്ഷേപമുണ്ട്. 

വയനാട് കൽപ്പറ്റയിലെ ബൈപ്പാസിനരുകിലാണ് ഭക്ഷ്യവകുപ്പുമന്ത്രി ജി.ആർ. അനിൽ ഈ മാസം ഉദ്ഘാടനം ചെയ്യുന്ന പിഡിഎസ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. അരിയുൾപ്പടെയുള്ള ഭക്ഷ്യവസ്തുകൾ ശാസ്ത്രീയമായി കേടുകൂടാതെ സംഭരിക്കേണ്ട  ഇടമാണ് ഈ ഗോഡൗൺ. എന്നാൽ ഇത്തരം മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് പുതിയ ഗോഡൗൺ ഏറ്റെടുത്തിട്ടുള്ളത്. 

Read Also: Lic Plan: നാല് വർഷം കൊണ്ട് നിങ്ങളെ കോടീശ്വരനാക്കുന്ന എൽഐസി പ്ലാൻ

ഗോഡൗൺ  കെട്ടിടങ്ങൾ ചതുപ്പ് പ്രദേശത്താണ്  സ്ഥിതി ചെയ്യുന്നത്. 2021 ൽ ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അശാസ്ത്രീയമായ രീതിയിലുള്ള സ്വകാര്യ ഗോഡൗണുകൾ സംഭരണ കേന്ദ്രങ്ങളാക്കുന്നതിനുള്ള ഉടമ്പടികൾ അടിയന്തിരമായി  നിർത്തി വെക്കാൻ തീരുമാനിച്ചിരുന്നു. 

പക്ഷെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്വകാര്യ ഗോഡൗണുകൾ ഏറ്റെടുക്കുന്നത് അധികൃതർ ഇപ്പോഴും തുടരുകയാണെന്നാണ് ആരോപണം ഉയരുന്നത്. വൈത്തിരി താലൂക്ക് സപ്ലൈക്കോ ഡിപ്പോക്ക് വേണ്ടിയാണ്  കൽപ്പറ്റ ബൈപ്പാസിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗൺ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ ലീസിനെടുത്തിരിക്കുന്നത്. 

Read Also: Vice President Election 2022: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ

എന്നാൽ പ്രസ്തുത ഗോഡൗൺ ഭക്ഷ്യസംഭരണ കേന്ദ്രമാക്കാൻ യോഗ്യമായത് അല്ലെന്ന് ചൂണ്ടികാണിച്ച് തൊഴിലാളികൾ കത്തു നൽകിയിട്ടും ഇതേറ്റെടുക്കുകയായിരുന്നു. അശാസ്ത്രീയമായ ഗോഡൗൺ ദഷ്യസംഭരണത്തിന് പറ്റാത്തതാണെന്നാണ് വലിയൊരു വിഭാഗം തൊഴിലാളികളുടേയും ആരോപണം. തീരുമാനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അഴിമതി സംശയിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News