കുർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും അനിയനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

2022 ഫെബ്രുവരിയിലാണ് ബാബു മലമ്പുഴ കുർമ്പാച്ചി മലയിൽ കുടുങ്ങിയത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലായിരുന്നു ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ ബാബുവിനെ രക്ഷപ്പെടുത്തിയത്

Written by - Zee Malayalam News Desk | Last Updated : Feb 21, 2024, 07:26 AM IST
  • കടുക്കാംകുന്നിന് സമീപത്തായാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്
  • അപകടത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല
  • സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച്‌ കടന്നതിന് അന്ന് ബാബുവിനെതിരെ കേസെടുത്തിരുന്നു
കുർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും അനിയനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

പാലക്കാട്: കുർമ്പാച്ചി മലയിൽ കുടുങ്ങി വാർത്തകളിൽ ശ്രദ്ധ നേടിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ് മരിച്ചത്. പാലക്കാട് കടുക്കാംകുന്നിന് സമീപത്തായാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകടത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.  

2022 ഫെബ്രുവരിയിലാണ് ബാബു മലമ്പുഴ കുർമ്പാച്ചി മലയിൽ കുടുങ്ങിയത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലായിരുന്നു ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച്‌ കടന്നതിന് അന്ന് ബാബുവിനെതിരെ കേസെടുത്തിരുന്നു. ഇതിനിടയിൽ പല വിധത്തിലുള്ള കേസുകളിലും ബാബു പ്രതിയായിരുന്നു. 

വീട്ടില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും ബാബു അറസ്റ്റിലായിരുന്നു. ഡിസംബറിലായിരുന്നു ഇത്. കാനിക്കുളത്ത് ബാബുവിന്റെ ബന്ധുവീട്ടിൽ  കടന്ന് ഭീഷണിപ്പെടുത്തുകയും വീടിനുള്ളില്‍ ഉണ്ടായിരുന്ന ഉപകരണങ്ങള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ വരുത്തുകയും ചെയ്തു. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് പരിഭ്രാന്തി പടര്‍ത്തിയ ബാബുവിനെ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News