കൊല്ലം: സിപിഎം നേതാക്കളുടെ പീഡനത്തെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി.പെരുനാട് മേലേതിൽ ബാബുവാണ് പാർട്ടി നേതാക്കൾക്കെതിരെ കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തത്.പഞ്ചായത്ത് പ്രസിഡന്റിനെതിരെയും സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരയും കുറിപ്പിൽ പരാമർശമുണ്ട്.
ബാബുവും സി പി എം അനുഭാവിയാണ്.വീടിനോട് ചേർന്ന പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ് നിർമ്മാണത്തെ ചൊല്ലി ബാബുവുമായി തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പിഎസ് മോഹനനനും തന്നെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
Also Read: Aryadan Muhammed : മുതിർന്ന കോൺഗ്രസ്സ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു
പ്രതിസന്ധിയിൽ പോകുന്ന പെരുനാട് സഹകര ബാങ്കിൽ 20 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന് മൂന്ന് ലക്ഷം രൂപയും ലോക്കൽ സെക്രട്ടറി റോബിനും മറ്റൊരു പഞ്ചായത്തംഗം ശ്വാമിനും ഒരു ലക്ഷം വീതം നൽകിയാൽ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞതായും ബാബുവിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ബാബുവിനെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പോലിസ് നീക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...