Thiruvananthapuram : പാലാ സീറ്റ് കേരള കോൺഗ്രസിന് എമ്മിന് നൽകാനുള്ള എൽഡിഎഫിന്റെ (LDF) തീരുമാനത്തോടെ മാണി സി കാപ്പന്റെ നേതൃത്വത്തിൽ എൻസിപി പിളർന്ന് രൂപികരിച്ച നാഷ്ണലിസ്റ്റ് കോൺഗ്രസ് കേരള (NCK) പിളർന്നു. വർക്കിങ് പ്രസിഡന്റ ഉൾപ്പെടയുള്ളവരാണ് മാണി സി കാപ്പന്റെ (Mani C Kappan) എൻസികെ വിട്ടത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള കാപ്പന്റെ രാഷ്ട്രീയ നിലപാടിനൊട് എതിർപ്പ് അറിയിച്ചാണ് എൻസികെയിൽ നേതാക്കൾ ഇറങ്ങിയത്.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബാബു കാർത്തികേയൻ, വൈസ് പ്രസിഡന്റ് P ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രമുഖ വിഭാഗം പാർട്ടി വിട്ടു. മലപ്പുറം, കോഴിക്കോട് ജില്ലാ കമിറ്റികളും മഹിളാ ഘടകം സംസ്ഥാന കമിറ്റിയും പിരിച്ചു വിട്ടു.ഭാവി പരിപാടികൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് പാർട്ടി വിട്ട നേതാക്കൾ അറിയിച്ചു.
ALSO READ : UDF ൽ ഉൾപ്പോര്; വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിൽ മാണി സി കാപ്പന് എതിർപ്പ്
അടുത്തിടെ കോൺഗ്രസിനെതിരെ മാണി സി കാപ്പന്റെ പ്രസ്താവനയാണ് ഇവയ്ക്ക് വഴി വെച്ചത്. പാർട്ടി നേതാക്കളോട് പോലും കൂടി ആലോചിക്കാതെയാണ് യുഡിഎഫിനെതിരെ കാപ്പൻ പ്രസ്താവന ഇറക്കിയത്.
ALSO READ : NCP പിളർന്നു,പുതിയ പാർട്ടി NCP Kerala, തനിക്കാണ് ശക്തിയെന്ന് കാപ്പൻ ആശങ്കകൾക്കും,ആഭ്യൂഹങ്ങൾക്കും വിരാമം
കോൺഗ്രസ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിനെതിരെയാണ് കാപ്പാൻ അടുത്തിടെ പ്രസ്താവന ഇറക്കിയത്. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണെന്നും കാപ്പാൻ അറിയിക്കുകയും ചെയ്തു. കൂടാതെ മുട്ടിലിൽ മരം നടന്ന സ്ഥലം സന്ദർശിക്കാൻ തന്നെ ആരും ക്ഷെണിച്ചില്ലയെന്നും കാപ്പാൻ പരാതി അറിയിക്കുകയും ചെയ്തിരുന്നു.
ALSO READ : Kerala Assembly Election 2021 Result Updates : മാണി പുത്രനെ കൈവിട്ട് പാലാ
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം പാല സീറ്റ് പുതുതായി എൽഡിഎഫിൽ ചേർന്ന കേരള കോൺഗ്രസ് എമ്മിന് നൽകിയതോടെയാണ് മാണി സി കാപ്പൻ എൻസിപി വിട്ടത്. തുടർന്ന് കാപ്പൻ നാഷ്ണലിസ്റ്റ് കോൺഗ്രസ് കേരള എന്ന പേരിൽ പാർട്ടി രൂപികരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ ജോസ് കെ മാണിയെ തോൽപിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy