തിരുവനന്തപുരം: കേരളത്തിന് നന്ദിനി പാൽ വേണ്ട മിൽമ മതി എന്ന് മന്ത്രി ജെ. ചിഞ്ചു റാണി. സംസ്ഥാനത്ത് നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകൾ ഇനി തുറക്കില്ലെന്നും. ആ കാര്യത്തിൽ രേഖാമൂലം ഉറപ്പ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു. സഹകരണ തത്ത്വങ്ങളുടെ അടിസ്ഥാനത്തില് വേണം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ എന്നും. ഈ കാര്യത്തിൽ കോൺഗ്രസ് ആണ് തുണയായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി ചിഞ്ചുറാണിയുടെ വാക്കുകൾ
നന്ദിനി വിഷയത്തിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്. നന്ദിനിയുടെ തലപ്പത്ത് ബിജെപി മാറി ഇപ്പോൾ കോൺഗ്രസ് വന്നിട്ടുണ്ട്. ആ സാഹചര്യത്തിൽ കേരളത്തിൽ നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങുമെന്ന തീരുമാനം അവർ മാറ്റി വെച്ചതായി അറിയിച്ചിട്ടുണ്ട്. അത് രേഖാമൂലം അറിയിച്ചു കൊണ്ട് നന്ദിനിയുടെ സിഇഒയിൽ നിന്നും അറിയിപ്പ് വന്നിട്ടുണ്ട്. അതിനാൽ നന്ദിനിയുടെ പാല് നമുക്ക് വേണ്ട. കേരളത്തിന് മിൽമയുണ്ട്. ചിഞ്ചു റാണി കൂട്ടിച്ചേർത്തു.
ALSO READ: 'അടിയ്ക്ക് തിരിച്ചടി'; എഐ ക്യാമറ പിഴയിട്ടതിന് പിന്നാലെ എംവിഡിയുടെ ഫ്യൂസൂരി കെ.എസ്.ഇ.ബി
കേരളത്തിൽ ആറുമാസത്തിനുള്ളിൽ പുതുതായി 25 ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്നായിരുന്നു നന്ദിനി പ്രഖ്യാപിച്ചത്. ഓരോ താലൂക്കിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങുമെന്നും ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കിയിട്ടില്ലെന്നും പാല്‍ കൃത്യമായ ഊഷ്മാവില്‍ സംഭരിച്ച് എത്തിക്കാനായി വാഹനവും സൂക്ഷിക്കാന്‍ സൗകര്യമുള്ള കോള്‍ഡ് സ്റ്റോറേജും ഉള്ളവര്‍ക്കേ ഏജന്‍സി നല്‍കൂവെന്നുമാണ് നന്ദിനിയുടെ എടുത്തിരുന്ന നിലപാട്.
കൂടാതെ കേരളവുമായി ഒരു ഏറ്റുമുട്ടലുകൾക്കും ഇല്ലെന്നും, കുറവുള്ള രണ്ടര ലക്ഷം ലീറ്റർ പാല്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നുമാണ് നന്ദിനി നൽകിയിരുന്ന വിശദീകരണം.ആറുമാസത്തിനുള്ളിൽ ചുരുങ്ങിയത് 25 ഔട്ട്‌ലെറ്റുകള്‍ തുറക്കും. മിക്ക ജില്ലയിലും രണ്ടെണ്ണമെങ്കിലും ഉണ്ടാകുമെന്നാണ് അറിയിച്ചത്. ജനസാന്ദ്രതയേറിയ ജില്ലയാണെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ ഇനിയും കൂട്ടുമെന്നാണ് നന്ദിനിയുടെ നിലപാട്. ഈ 25 ഔട്ട്‌ലെറ്റുകള്‍ വഴി ദിവസേന 25,000 ലീറ്റര്‍ പാല്‍ വിതരണം ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തിരുന്നു. അതിനാണ് ഇപ്പോൾ മാറ്റം സംവിച്ചിരിക്കുന്നത്. അതിന് കാരണമായത് നന്ദിനിയുടെ ഭരണ തലപ്പത്ത് നിന്നും ബിജെപി മാറി കോൺഗ്രസ് എത്തിയതാണെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...