തൃശ്ശൂർ: തിരക്കേറിയ പരിപാടികൾക്കിടയിൽ തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്കൂളിലായിരുന്നു റവന്യൂമന്ത്രി കെ രാജന്ൻറെ ഉച്ചഭക്ഷണം. കുട്ടികള്‍ക്കൊപ്പം വരിനിന്ന് ചോറും, സാമ്പാറും, അവിയലും, സാലഡും, പപ്പടവും വാങ്ങി അവരിലൊരാളായിരുന്ന് മന്ത്രി ഭക്ഷണം കഴിച്ചു. മന്ത്രിയെ കണ്ട് അമ്പരന്നെങ്കിളും കുട്ടികളൊക്കെ പിന്നെ കട്ട കമ്പനി.
സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കുള്ള സൗകര്യങ്ങളും ഉച്ചഭക്ഷണത്തിൻ്റെ ഗുണനിലവാരവും പരിശോധിക്കാൻ ജനപ്രതിനിധികൾ സ്കൂളുകൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായാണ് മന്ത്രി കെ രാജൻ മോഡൽ ഗേൾസ് സ്കൂളിലെത്തിയത്.
വിദ്യാർത്ഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച മന്ത്രി ഭക്ഷണത്തിന് ശേഷം കുട്ടികളോട് ഉച്ചഭക്ഷണത്തെക്കുറിച്ചുള്ള അഭിപ്രായവും മന്ത്രി ചോദിച്ചറിഞ്ഞു.അടുത്തിരുന്ന കുട്ടികളോട് കുശലം പറഞ്ഞും അവരുടെ പേരും സ്ഥലവുമെല്ലാം ചോദിച്ചറിഞ്ഞും സമയം ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ചോറ്റുപാത്രങ്ങളിൽ പ്രതിഫലിച്ചിരുന്നിടത്തുനിന്ന് എല്ലാവർക്കും സ്കൂളിൽ നിന്ന് ഒരേ പോലെയിരുന്ന് നല്ല ഭക്ഷണം കഴിക്കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷവും മന്ത്രി പങ്കുവെച്ചു.
പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം വരുത്തി നല്ല കെട്ടിടങ്ങളും സൗകര്യങ്ങളും അക്കാദമിക് മാസ്റ്റർ പ്ലാനും ഒരുക്കി കുട്ടികൾക്കൊപ്പം ചേർന്നു നിൽക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...