Idukki : ജലനിരപ്പ് (Waterlevel ) ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ (Mullapperiyar Dam) ഷട്ടറുകൾ (Shutter) തുറന്നു. രണ്ട് സ്പിൽവേ ഷട്ടറുകളാണ് (Spillway Shutter) നിലവിൽ തുറന്നിരിക്കുന്നത്,. മൂന്ന്, നാല് ഷട്ടറുകൾ തുറന്നാണ് നിലവിൽ അധിക ജലം ഒഴുക്കി വിടുന്നത്. ജലനിരപ്പ് 141 അടിയായി ഉയർന്നതിനെ തുടർന്ന് തമിഴ്‌നാട് സർക്കാർ (Tamilnadu) മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിക്കുകയായിരുന്നു.
മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ തുറന്ന സാഹചര്യത്തിൽ അധിക ജലം പെരിയാർ നദിയിലേക്ക് ഒഴുക്കുന്നത്. പെരിയാർ നദിയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ദ്രുതഗതിയിൽ ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
ഇടുക്കി അണക്കെട്ടും ഇന്ന് തുറയ്ക്കും. ഇടുക്കി അണക്കെട്ടിന്റെ വൃഷി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിലാണ് ജലനിരപ്പ് ഉയർന്നത്. പ്രദേശത്ത് നിലവിൽ ശക്തമായ മഴ തുടരുകയാണ്. ഇന്ന് രാവിൽ പത്ത് മണിയോടെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാൻ ജലം ഒഴുക്കി വിടുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടറാണ് തുറക്കുന്നത്.
ALSO READ: Mullapperiyar Dam: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ തുറന്നേക്കും
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് (Heavy Rain) സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: Rain Alert : സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; ജാഗ്രത മുന്നറിയിപ്പില്ല, ജാഗ്രത തുടരണം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ടുള്ളത് (Yellow Alert). മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടുക്കിയിലെ മലയോര മേഖലയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ (Heavy Rain) കുമളി ടൗണിലും പ്രദേശങ്ങളിലും കടകളിൽ വെള്ളം കയറി. നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറന്നതിനെ തുടർന്ന് കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...