ശബരിമല കേസില്‍ സുരേന്ദ്രനെതിരെ തെളിവില്ല

കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 20 പേരെ പ്രതികളാക്കി എടുത്ത കേസിലാണ് തെളിവില്ല എന്ന്‍ കണ്ടെത്തി അവസാനിപ്പിക്കാൻ ക്രൈബ്രാഞ്ച് ഒരുങ്ങുന്നത്. 

Last Updated : Jan 28, 2020, 09:03 AM IST
  • ശബരിമലയില്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ തെളിവില്ല.
  • കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 20 പേരെ പ്രതികളാക്കി എടുത്ത കേസിലാണ് തെളിവില്ല എന്ന്‍ കണ്ടെത്തി അവസാനിപ്പിക്കാൻ ക്രൈബ്രാഞ്ച് ഒരുങ്ങുന്നത്.
ശബരിമല കേസില്‍ സുരേന്ദ്രനെതിരെ തെളിവില്ല

തിരുവനന്തപുരം: ശബരിമലയില്‍  ഗൂഢാലോചന നടത്തി എന്ന കേസില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്.

കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 20 പേരെ പ്രതികളാക്കി എടുത്ത കേസിലാണ് തെളിവില്ല എന്ന്‍ കണ്ടെത്തി അവസാനിപ്പിക്കാൻ ക്രൈബ്രാഞ്ച് ഒരുങ്ങുന്നത്.

ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്ത് ഉണ്ടായ സംഭവങ്ങളുടെ പേരിലാണ് സുരേന്ദ്രനെതിരെ കേസ് എടുത്തിരുന്നത്. അതിന്‍റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളംസുരേന്ദ്രനെ ജയിലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു.

ഇടത് അനുഭാവ സംഘടനയായ ലോയേഴ്സ് യൂണിയനാണ് കോടതിയിൽ ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കോടതിയാണ്അന്വേഷണത്തിനു ഉത്തരവിട്ടത്. തുടക്കത്തിൽ 200 പേര്‍ പ്രതികളായിരുന്ന ഈ കേസില്‍ പിന്നീട് 20 പേരായി മാറുകയായിരുന്നു.

ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി അടക്കമുള്ളവര്‍ പ്രതി സ്ഥാനത്തുണ്ടായിരുന്നു. എന്നാൽ ഇവർ ഗൂഢാലോചന നടത്തിയത് തെളിയിക്കാൻ പൊലീസിനു കഴിഞ്ഞില്ല.

മാത്രമല്ല പത്ര വാർത്തകളല്ലാതെ തെളിവുകളായി മറ്റൊന്നും ശേഖരിക്കാനും കഴിഞ്ഞില്ല. കൂടാതെ ശബരിമലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഒത്തുകൂടിയെന്ന രീതിയിൽ വാദംഉന്നയിക്കാനും കഴിഞ്ഞില്ല.

പരാതിക്കാരന് സ്വമേധയാ തെളിവുകൾ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കോടതിക്ക് റിപ്പോർട്ട് നൽകാനാണ്ക്രൈംബ്രാഞ്ച് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

 

Trending News