Nokku kooli: നോക്ക്കൂലിയും മിന്നൽ പണിമുടക്കും ഉൾപ്പടെ വ്യവസായ രംഗത്തെ പ്രശ്നങ്ങൾ അവസാനിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകൾ

തൊഴിലാളികളുടെ ഉത്പാദന ക്ഷമത ഉയർത്താനുള്ള സർക്കാർ നടപടികൾക്കൊപ്പം നിൽക്കുമെന്നും അംഗീകൃത സംഘടനകൾ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 06:39 AM IST
  • സാമ്പത്തിക വളർച്ചയും തൊഴിലവസരവും സൃഷ്ടിക്കാനുള്ള സർക്കാർ നടപടികൾക്ക് ട്രേഡ് യൂണിയനുകൾ പിന്തുണ നൽകുമെന്ന് സി.ഐ.ടി.യു
  • നോക്കുകൂലി അനുവദിക്കാനാവില്ല. കരാർ തൊഴിലാളികളുടെ നിയമനത്തിൽ തൊഴിലാളി സംഘടനകൾ ഇടപെടില്ല.
  • മികവും ജോലിയിലെ പ്രകടനവും മാത്രം അടിസ്ഥാനമാക്കി എം.ഡി മാരെ നിയമിക്കണമെന്നും എളമരം കരിം
Nokku kooli: നോക്ക്കൂലിയും മിന്നൽ പണിമുടക്കും ഉൾപ്പടെ വ്യവസായ രംഗത്തെ പ്രശ്നങ്ങൾ അവസാനിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകൾ

Trivandrum: സംസ്ഥാനത്ത് നിലവിലുള്ള നോക്ക്കൂലിയും മിന്നൽ പണിമുടക്കും എല്ലാ അരാജക പ്രവണതകൾ അവസാനിപ്പിക്കുന്നതിന് മുൻ കൈയെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ . വ്യവസായ വളർച്ചയെ തടസപ്പെടുത്തുന്ന രീതികൾ അവസാനിപ്പിക്കുന്നതിനൊപ്പം തൊഴിലാളികളുടെ ഉത്പാദന ക്ഷമത ഉയർത്താനുള്ള സർക്കാർ നടപടികൾക്കൊപ്പം നിൽക്കുമെന്നും അംഗീകൃത സംഘടനകൾ അറിയിച്ചു. 

വ്യവസായമന്ത്രി പി.രാജീവ് വിളിച്ചു ചേർത്ത തൊഴിലാളി സംഘടനകളുടെ യോഗത്തിൽ, വ്യവസായ വളർച്ച ലക്ഷ്യമിട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് അവർ പിന്തുണയും അറിയിച്ചു.

Also Read: VSSC Trivandrum: ഉപകരണവുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു; സംഭവത്തിൽ ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി

ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്നതാണ് സർക്കാർ നയമെന്ന് വ്യവസായ മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ഉത്പാദന ക്ഷമത ഉയർത്തുന്നതിന് സമഗ്രമായ പരിശീലനപരിപാടികൾ ആവിഷ്‌കരിക്കും. കെ-ഡിസ്‌കിന്റെ ആഭിമുഖ്യത്തിൽ നൈപുണ്യവികസന പരിപാടി സംഘടിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകളും ഉപയോഗിക്കും. കോഴിക്കോട് ഐ.ഐ.എമ്മിൽ പൊതുമേഖലയിലെ മാനേജ്‌മെന്റ് ജീവനക്കാർക്കായി പരിശീലനം നൽകും.

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കും. അടഞ്ഞുകിടക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ സ്ഥലം ഉപയോഗിക്കണമെന്നാണ് സർക്കാർ തീരുമാനം. പരമ്പരാഗത വ്യവസായങ്ങളിൽ മൂല്യവർധനയും വൈവിധ്യവത്ക്കരണവും നടപ്പാക്കും. ഈ സർക്കാർ ചുമതലയേറ്റ ശേഷം 3247 എം.എസ്.എം. ഇ യൂണിറ്റുകളും 373 കോടി രൂപയുടെ നിക്ഷേപവും പുതുതായി വന്നു. 13209 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.

Also Read: ISRO വാഹനം നോക്കുകൂലിക്ക് വേണ്ടി INTUC പ്രവർത്തകർ തടഞ്ഞെങ്കിൽ അവർക്കെതിരെ കർശനമായ നടപടിയെടുക്കും INTUC ജില്ല പ്രസിഡന്റ്

സാമ്പത്തിക വളർച്ചയും തൊഴിലവസരവും സൃഷ്ടിക്കാനുള്ള സർക്കാർ നടപടികൾക്ക് ട്രേഡ് യൂണിയനുകൾ പിന്തുണ നൽകുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി പറഞ്ഞു. നോക്കുകൂലി അനുവദിക്കാനാവില്ല. കരാർ തൊഴിലാളികളുടെ നിയമനത്തിൽ തൊഴിലാളി സംഘടനകൾ ഇടപെടില്ല. മികവും ജോലിയിലെ പ്രകടനവും മാത്രം അടിസ്ഥാനമാക്കി എം.ഡി മാരെ നിയമിക്കണമെന്നും എളമരം കരിം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News