Road Accident: കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേരുടെ നില അതീവ ​ഗരുതരം

Road Accident:  മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ എതിരെ വന്ന ടിപ്പറിൽ ഇടിച്ച് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Mar 13, 2023, 05:32 PM IST
  • മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
  • ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ടിപ്പർ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
  • സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Road Accident: കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേരുടെ നില അതീവ ​ഗരുതരം

തൃശൂർ: കുന്നംകുളത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഡ്രൈവർ ഷംസുദ്ദീൻ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്. ഇവരുടെ നില അതീവ ​ഗുരുതരമാണ്. ഇവർ കോതമംഗലം സ്വദേശികളാണെന്നാണ് വിവരം. ഇവർ സഞ്ചരിച്ച കാർ മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷംസുദ്ദീന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Brahmapuram Issue: നേരിട്ട് എത്തിയില്ല, കലക്ടർക്ക് വിമർശനം; കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി; വിമർശനം ബ്രഹ്മപുരം വിഷയത്തിൽ

കൊച്ചി: ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ നേരിട്ട് കോടതിയിൽ എത്താതിരുന്ന ജില്ലാ കലക്ടറെ വിമർശിച്ച് ഹൈക്കോടതി. എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ് ഓൺലൈനായാണ് ഹാജരായത്. ഇതിലായിരുന്നു കോടതിയുടെ വിമർശനം. കുട്ടിക്കളിയല്ലെന്ന് കോടതി വിമര്‍ശിച്ചു. അതേസമയം, എല്ലാ സെക്ടറിലെയും തീ ഇന്നലെ അണച്ചിരുന്നുവെന്നും എന്നാല്‍ ഇന്ന് രാവിലെ സെക്ടർ ഒന്നിൽ വീണ്ടും തീ ഉണ്ടായെന്നും കലക്ടർ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ട്. എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കലക്ടർ കോടതിയിൽ വ്യക്തമാക്കി. 

ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ബ്രഹ്മപുരത്തെ കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. അതേസമയം, ബ്രഹ്മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ നൽകിയ കരാറും കഴിഞ്ഞ 7 വർഷം ഇതിന് വേണ്ടി ചിലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാൻ ഹൈക്കോടതി കോര്‍പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 

അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇന്ന് പൂർണമായും അണയ്ക്കാൻ സാധിക്കുമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ് നേരത്തെ പറഞ്ഞിരുന്നു. തീ അണയ്ക്കൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. തീയണച്ച ശേഷവും ഇവിടെ നിരീക്ഷണം തുടരും. മാലിന്യ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും കലക്ടർ ഉമേഷ് കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News