Oommen Chandy: നഷ്ടപെട്ടത് സഹോദരനെ; ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് ചെന്നിത്തല

Oommen Chandy Passed Away: ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും.  മരണ വിവരമറിഞ്ഞ കോൺഗ്രസ് നേതാക്കൾ ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 08:40 AM IST
  • ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് ചെന്നിത്തല
  • സഹോദരനെയാണ് നഷ്ടപെട്ടത്, സാധാരണക്കാർക്ക് വേണ്ടി ജീവിച്ച നേതാവ്
  • ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 04:25 ഓടെയാണ് ജനനായകൻ നമ്മെ വിട്ട് പിരിഞ്ഞത്
Oommen Chandy: നഷ്ടപെട്ടത് സഹോദരനെ; ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് ചെന്നിത്തല

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'സഹോദരനെയാണ് നഷ്ടപെട്ടത്, സാധാരണക്കാർക്ക് വേണ്ടി ജീവിച്ച നേതാവ് …' എന്നായിരുന്നു രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ കുറിച്ചത്.  ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 04:25 ഓടെയാണ് ജനനായകൻ നമ്മെ വിട്ട് പിരിഞ്ഞത്. 79 വയസായിരുന്നു.

 

Also Read: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു

ക്യാൻസർ ബാധിതനായി ഏറെ നാളായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മകൻ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു ഒപ്പം രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും.  സ്കൂളുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.  ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും.  മരണ വിവരമറിഞ്ഞ കോൺഗ്രസ് നേതാക്കൾ ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് ഇന്ന് പൊതുഅവധി; രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം

സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് ഉമ്മൻ‌ചാണ്ടി  രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതമെന്നത് ഏവർക്കും സുപരിചിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ശേഷം കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി അദ്ദേഹം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News