തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ. നെയ്യാറ്റിൻകര പൊൻവിളയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപമാണ് അടിച്ചുതകർത്തത്. സ്തൂപം തകർത്തതിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ആരോപിച്ച യൂത്ത് കോൺഗ്രസ്, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടിയുടെ സ്തൂപം സ്ഥാപിച്ചതിന് സമീപത്തായി നേരത്തെ സിപിഎമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതൽ പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചു. മൺമറഞ്ഞിട്ടും ഉമ്മൻചാണ്ടിക്ക് ജനങ്ങളുടെ സ്നേഹം ലഭിക്കുന്നത് സിപിഎമ്മിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
വികസനവും കരുതലുമെന്ന മുദ്രാവാക്യം തുടങ്ങിയത് പുതുപ്പള്ളിയിൽ നിന്ന്; വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് പറഞ്ഞ് ചാണ്ടി ഉമ്മൻ. വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയാണ്. കേരളം മുഴുവനും വന്ന വികസനവും കരുതലുമെന്ന മുദ്രാവാക്യം പുതുപള്ളിയിൽ നിന്നാണ് തുടങ്ങിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ദുഷ്പ്രചരണം നടത്തുന്നവർ ഇതിന് മറുപടി പറയട്ടേയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പുതുപള്ളി ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ വികസനം പ്രധാന ചർച്ച വിഷയമായമായി മാറുമ്പോൾ ഇതേ ചൊല്ലി ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ തമ്മിലുള്ള വാക് പോര് മുറുകിയിരിക്കുകയാണ്. കേരളത്തിലെ വികസനവും കരുതലുമെന്ന മുദ്രാവാക്യത്തിന്റെ തുടക്കം പുതുപ്പള്ളിയിൽ നിന്നാണ് ഉണ്ടായതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
എതിർത്തു പറയുന്നവർ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പുതുപ്പള്ളിയിലുണ്ടായ വികസനം കണ്ണു തുറന്ന് കാണണം. കോട്ടയം ജില്ലയിലെ ആദ്യത്തെ കോളേജ് പുതുപള്ളി മണ്ഡലത്തിലായിരുന്നു തുടങ്ങിയത്. ഐഎച്ച്ആർഡി, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ മണ്ഡലത്തിലുണ്ട്. ഇടതുപക്ഷത്തിന് പറയാൻ ആകെയുള്ളത് ഉമ്മൻ ചാണ്ടി പഠിച്ചിരുന്ന സ്കൂളിനേക്കുറിച്ചാണ്.
സ്കൂൾ പുതുക്കി പണിതപ്പോൾ ഉമ്മൻ ചാണ്ടി തന്നയാണിവിടുത്തെ എംഎൽഎ എന്ന് മനസിലാക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മണഡലത്തിലെ വികസനത്തെ കുറിച്ച് തുറന്ന സംവാദത്തിന് ഇടതുപക്ഷ സ്ഥാനാർത്ഥി വെല്ലുവിളിച്ച സാഹചര്യത്തിലാണ് ചാണ്ടി ഉമ്മന്റെ ഈ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...