Vd Satheesan | പിണറായി നികൃഷ്ടൻ ; മുഖ്യമന്ത്രി ക്രൂരനെന്ന് പ്രതിപക്ഷ നേതാവ്

പിണറായി നികൃഷ്ടനായി മാറിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Nov 22, 2023, 11:06 AM IST
  • പിണറായി വിജയൻറേത് കലാപാഹ്വാനമാണ്. അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ് മുഖ്യമന്ത്രി
  • അധികാരത്തിന്റെ ധാർഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടി
  • ഡിവൈഎഫ്ഐ മർദ്ദനത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു
Vd Satheesan | പിണറായി നികൃഷ്ടൻ ; മുഖ്യമന്ത്രി ക്രൂരനെന്ന് പ്രതിപക്ഷ നേതാവ്

ആലുവ: മുഖ്യമന്ത്രി പിണറായി വിജയൻ ക്രൂരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.രിങ്കൊടി കാണിച്ചവരെ മർദ്ദിച്ച സംഭവത്തിലാണ് സതീശന്റെ പ്രതികരണം.  പിണറായി വിജയൻറേത് കലാപാഹ്വാനമാണ്. അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ് മുഖ്യമന്ത്രി. അധികാരത്തിന്റെ ധാർഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടി. 

പിണറായി നികൃഷ്ടനായി മാറിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കലാപഹ്വാനം നടത്തിയ മുഖ്യമന്ത്രി ഇറങ്ങിപ്പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ മർദ്ദനത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. മുഖ്യമന്ത്രിക്ക് രാജാവിൻ്റെ മനസ്സാണെന്നും വിഡി സതീശൻ വ്യക്തമാക്കി.ഉമ്മൻചാണ്ടിയെ കൊല്ലാൻ ശ്രമിച്ചവരാണ് കരിങ്കൊടി പ്രതിഷേധത്തെ എതിർക്കുന്നതെന്നും മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News