തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടത്തുന്ന എഡിജിപി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടൽ ആണെന്ന ആരോപണം ശക്തമായി. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളാണ് ശ്രീജിത്തിന് തിരിച്ചടിയായതെന്നും അഭിപ്രായമുണ്ട്.
നടിയെ ആക്രമിച്ച കേസിലും വധശ്രമ ഗൂഢാലോചന കേസിലും രണ്ട് അന്വേഷണ സംഘങ്ങളുടെ മേൽനോട്ടചുമതല എസ് ശ്രീജിത്തിനാണ്. ഈ കേസുമായി ബന്ധപ്പെട്ട് ലഭിച്ച സൈബർ തെളിവുകളടക്കം നിരത്തി കേസന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുകയാണ്.
Read Also: സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം
അതിനിടെ നടൻ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് എഡിജിപി യുടെ കസേരയിൽ നിന്നും എസ് ശ്രീജിത്തിന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ കസേരയിലേക്ക് മാറ്റമുണ്ടായത്. ദിലീപിന്റെ അഭിഭാഷകർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയതും നടപടികൾ വേഗത്തിലാക്കാൻ കളമൊരുങ്ങി.
കേസിൽ കോടതിയിൽ നിന്നുയർന്ന വിമർശനവും അഭിഭാഷകരെ ചോദ്യം ചെയ്യാൻ നടത്തിയ നീക്കങ്ങളിലും സർക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് എഡിജിപി എസ് ശ്രീജിത്തിനെതിരെയുള്ള അതിവേഗ നടപടി സൂചിപ്പിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം മെയ് 30നകം പൂർത്തീകരിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളേയും സാക്ഷികളേയും വളരെ വേഗത്തിൽ തന്ന ചോദ്യം ചെയ്ത് വരികയാണ്.
Read Also: ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്തത് 1925 കിലോ കേടായ മത്സ്യം
കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങളും ഏതാണ്ട് പൂർത്തിയായി. പ്രതി താമസിക്കുന്ന വീടായതിനാൽ പത്മ സരോവരത്തിൽ പോലീസ് പോയി ചോദ്യം ചെയ്യേണ്ടെന്ന് നിയമ ഉപദേശവും ലഭിച്ചിരുന്നു. അതിനാൽ മറ്റൊരു സ്ഥലത്ത് സാങ്കേതിക സൗകര്യമൊരുക്കി ചോദ്യം ചെയ്യാനുള്ള നടപടികൾ അന്വേഷണസംഘം വേഗത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് ശ്രീജിത്തിനെ തെറിപ്പിച്ചത്.
ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാന ചലനം കേരളീയസമൂഹത്തിൽ ഏറെ സംശയങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. പി ശശി എന്താണെന്നും ആരാണെന്നും കേരളത്തിന് ബോധ്യമായെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA