പത്തനംതിട്ട: പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ വൻ തീപിടിത്തം. സെൻട്രൽ ജങ്ഷനിലെ നാല് കടകൾക്ക് തീപിടച്ചു. മൂന്ന് കടകൾ പൂർണമായി കത്തി നശിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരുടെയും നില ഗുരുതരമല്ല. മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.
പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീയണച്ചു. രണ്ട് ബേക്കറികളും ഒരു മൊബൈൽ കടയുമാണ് കത്തി നശിച്ചത്. തീ പടരുന്നത് കണ്ട് കടകളിൽ നിന്ന് ജീവനക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. തീയണയ്ക്കാനുള്ള ശ്രമത്തിനിടയിലും പൊട്ടിത്തെറിയുണ്ടായി.
ALSO READ: Accident: വിനോദസഞ്ചാരികളുമായെത്തിയ വാൻ കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് പരിക്ക്
രക്ഷാപ്രവർത്തനത്തിനിടെ ചിപ്സ് കടകളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സെൻട്രൽ ജങ്ഷനിലെ കുരിശിനോടു ചേർന്ന ചിപ്സ് കടയ്ക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് തൊട്ടടുത്ത മറ്റ് കടകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തെ തുടർന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...