പത്തനംതിട്ട: പത്മഭൂഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (Philipose Mar Chrysostom) മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ച 1.15നായിരുന്നു അന്ത്യം.
അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് (Medical College) ആശുപത്രിയില്‍ അദ്ദേഹം കഴിയുകയായിരുന്നു. 103 വയസുണ്ട് അദ്ദേഹത്തിന്.അർബുദത്തെ തോൽപ്പിച്ച അദ്ദേഹത്തിൻറെ ഉറച്ച മനശക്തി എപ്പോഴും പ്രശംസനീയമായിരുന്നു.
ALSO READ : ദീപിക പദുകോണിന്റെ അച്ഛൻ പ്രകാശ് പദുകോൺ കോവിഡ് ബാധിച്ച് ആശുപത്രിയിൽ
ലോകത്തിലെ തന്നെ ഏറ്റവും പ്രായമേറിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച മഹദ്വ്യക്തിത്വവുമായിരുന്നു തിരുമേനി.
Also Read: Bomb Explosion: ഐസ്ക്രീം ബോളെന്ന് കരുതി കളിക്കാനെടുത്തത് ബോംബ്; സഹോദരങ്ങളായ കുട്ടികൾക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ കെ.ഈ.ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-ന് മാർ ക്രിസോസ്റ്റം ജനിച്ചു. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.കഥ പറയും കാലം (ആത്മകഥ),കമ്പോള സമൂഹത്തിലെ ക്രൈസ്തവദൗത്യം ആകാശമേ കേൾക്ക ഭൂമിയേ ചെവി തരിക,വെള്ളിത്താലം,തിരുഫലിതങ്ങൾ ദൈവം ഫലിതം സംസാരിക്കുന്നു എന്നിങ്ങനെ നിരവധി കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.