Plus Two VHSE Exam Result Declared: പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 വിജയശതമാനം, 39242 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

Plus Two Result Declared: 78.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം പ്ലസ്ടു പരീക്ഷയിലെ വിജയശതമാനം 82.95 ആയിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 9, 2024, 05:26 PM IST
  • പ്ലസ്ടു സയൻസ് വിഭാ​ഗത്തിൽ 84.84 ആണ് വിജയം
  • കൊമേഴ്സ് വിഭാ​ഗത്തിൽ 76.11 ശതമാനവും ഹ്യുമാനിറ്റീസിൽ 67.09 ശതമാനവുമാണ് വിജയം
  • സയൻസ് വിഭാ​ഗത്തിൽ 1,89,411 പേർ പരീക്ഷയെഴുതിയതിൽ 1,60,696 പേരാണ് ഉന്നതപഠനത്തിന് യോ​ഗ്യത നേടിയത്
Plus Two VHSE Exam Result Declared: പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 വിജയശതമാനം, 39242 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

തിരുവനന്തപുരം: സംസ്ഥാനത്തെ 2023-2024 അക്കാദമിക വർഷത്തെ പ്ലസ്ടു, വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 78.69 ആണ് വിജയശതമാനം. 3,73,755 പേരാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതിൽ 2,94,888 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. കഴിഞ്ഞ വർഷം പ്ലസ്ടു പരീക്ഷയിലെ വിജയശതമാനം 82.95 ആയിരുന്നു.

മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനം കുറവാണ്. 4.26 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം മുൻപാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം മെയ് 25ന് ആണ് ഫലം പ്രഖ്യാപിച്ചത്. 71.42 ശതമാനമാണ് വിഎച്ച്എസ്ഇയുടെ വിജയശതമാനം. കഴിഞ്ഞ വർഷം 78.39 ആയിരുന്നു വിജയശതമാനം.

ALSO READ: വെബ്‌സൈറ്റ് ക്രാഷായാൽ നിങ്ങൾ പ്ലസ് ടു ഫലം അറിയുന്നതെങ്ങനെ? നോക്കാം

വിഎച്ച്എസ്ഇയുടെ വിജയശതമാനവും ഇത്തവണ കുറവാണ്. 6.97 ശതമാനമാണ് കുറഞ്ഞത്. പ്ലസ്ടു സയൻസ് വിഭാ​ഗത്തിൽ 84.84 ആണ് വിജയം. കൊമേഴ്സ് വിഭാ​ഗത്തിൽ 76.11 ശതമാനവും ഹ്യുമാനിറ്റീസിൽ 67.09 ശതമാനവുമാണ് വിജയം. സയൻസ് വിഭാ​ഗത്തിൽ 1,89,411 പേർ പരീക്ഷയെഴുതിയതിൽ 1,60,696 പേരാണ് ഉന്നതപഠനത്തിന് യോ​ഗ്യത നേടിയത്.

ഹ്യുമാനിറ്റീസ് വിഭാ​ഗത്തിൽ 76,835 പേർ പരീക്ഷ എഴുതി. 51,144 പേരാണ് ഉന്നതപഠനത്തിന് യോ​ഗ്യ നേടിയത്. എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതൽ. 84.21 ശതമാനമാണ് എറണാകുളം ജില്ലയിലെ വിജയശതമാനം. വിജയശതമാനം കുറവ് വയനാട് ജില്ലയിലാണ്. 72.13 ശതമാനമാണ് വയനാട് ജില്ലയിലെ വിജയശതമാനം. 63 സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. ഇതിൽ ഏഴ് സർക്കാർ സ്കൂളുകളും ഉൾപ്പെടുന്നു. 39, 242 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്.

ALSO READ: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം വേഗത്തിലറിയാൻ ഈ ആപ്പുകൾ ഉപയോഗിക്കൂ

100 ശതമാനം വിജയം നേടിയ സ്കൂളുകളിൽ സർക്കാർ സ്കൂളുകൾ കുറഞ്ഞതിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിജയിച്ച വിദ്യാർഥികൾക്ക് അഭിനനന്ദനം. പരാജയപ്പെട്ട വിദ്യാർഥികൾക്ക് നിരാശ വേണ്ടെന്നും വീണ്ടും ജയിക്കാമെന്നും മന്ത്രി പറഞ്ഞു.

പരീക്ഷാ ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും. PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാഫലം www.vhse.kerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും. PRD Live മൊബൈൽ ആപ്പിലും പരീക്ഷാഫലം ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News