K K Shailaja: കെ.കെ ശൈലജക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

Lok Sabha Election 2024: നവമാധ്യമങ്ങൾ വഴി കെ കെ ശൈലജയുടെ ഫോട്ടോ മോർഫ് ചെയ്തും, വീഡിയോകൾ സംഭാഷണങ്ങൾ എഡിറ്റ് ചെയ്തും പ്രചരണം നടത്തുന്നു എന്നാണ് ഇയാൾക്കെതിരെ കേസെടുക്കാൻ ഉണ്ടായ സംഭവം. 

Written by - Zee Malayalam News Desk | Last Updated : Apr 17, 2024, 10:52 AM IST
  • സംഭവവുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
  • സൈബറിടത്തിൽ തെറ്റായ പ്രചാരണം നടത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ശൈലജ ടീച്ചർ പരാതി നൽകിയിട്ടുണ്ട്.
K K Shailaja: കെ.കെ ശൈലജക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം:  കെ കെ ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പോലീസ്. ന്യൂ മാഹി സ്വദേശി അസ്ലമിനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ കെ കെ ശൈലജയെ അപമാനിക്കുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തിയെന്നാണ് കേസ്. നവമാധ്യമങ്ങൾ വഴി കെ കെ ശൈലജയുടെ ഫോട്ടോ മോർഫ് ചെയ്തും, വീഡിയോകൾ സംഭാഷണങ്ങൾ എഡിറ്റ് ചെയ്തും പ്രചരണം നടത്തുന്നു എന്നാണ് ഇയാൾക്കെതിരെ കേസെടുക്കാൻ ഉണ്ടായ സംഭവം. 

ALSO READ: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംഭവവുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. സൈബറിടത്തിൽ  തെറ്റായ പ്രചാരണം നടത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ശൈലജ ടീച്ചർ പരാതി നൽകിയിട്ടുണ്ട്. ജനങ്ങളുടെ അംഗീകാരം കണ്ട് വിറളി പൂണ്ട എതിർ സ്ഥാനാർഥി പരാതിക്കാരിയെ വളഞ്ഞ വഴിയിൽ ആക്രമിക്കുകയാണെന്നും ശൈലജ ടീച്ചർ ആരോപിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News