വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിൽ എത്തിയ പ്രിയങ്ക മീനങ്ങാടിയിൽ ആദ്യപ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. ഇന്നും നാളെയും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും.
തുല്യത, സാമൂഹ്യനീതി എന്നിവയിൽ വയനാട് മുന്നിലാണെന്നും ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താൻ മാറുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനപ്രതിനിധിയായി തിരഞ്ഞെടുത്താൽ ഏറ്റവും വലിയ ആദരവാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Read Also: കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ!
ആദ്യ പ്രചാരണ യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് പ്രിയങ്കാഗാന്ധി ഉയർത്തിയത്. കേന്ദ്രസർക്കാർ ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. കർഷകരോട് അനുതാപം ഇല്ലാത്ത സർക്കാരാണെന്നും ആദിവാസി ഭൂമിപോലും സമ്പന്നർക്ക് കൈമാറുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.
ശരിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക പറഞ്ഞു. കായിക മേഖലയ്ക്ക് കൂടുതൽ സൗകര്യം വയനാട്ടിൽ ഒരുങ്ങണം. ജലസേചന പ്രശ്നങ്ങൾക്ക് പരിഹാരം വേണം. വയനാട്ടിൽ മെഡിക്കൽ കോളേജിന് വേണ്ടി പ്രവർത്തിക്കുമെന്നും ഉറപ്പ് നൽകി.
സ്വത്ത് വിവരങ്ങളിൽ ബിജെപി ഉയർത്തിയ ആരോപണങ്ങൾക്കും പ്രിയങ്ക മറുപടി നൽകി. ബിജെപി കള്ളപ്രചാരണം നടത്തുന്നു. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചിട്ടില്ല. സത്യവാങ്മൂലത്തിലുള്ളത് വാസ്തവമാണെന്നും ബിജെപിയുടെ പരാതി തള്ളിതിരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക സ്വീകരിച്ചതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.