Rain Alert : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട്  ജില്ലകളെ യെല്ലോ അലർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 22, 2021, 10:00 AM IST
  • കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
  • കഴിഞ്ഞ ദിവസങ്ങളിലായി തുടർന്ന് വരുന്നത് പോലെ തന്നെ ഉച്ചയ്ക്ക് ശേഷമുള്ള സമയത്താണ് കനത്ത മഴ ലഭിക്കാൻ സാധ്യതയെന്നും അറിയിച്ചിട്ടുണ്ട്.
  • തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളെ യെല്ലോ അലർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
  • മലയോര പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Rain Alert : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

Thiruvananthapuram : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് (Heavy Rain) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ് മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert)  പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി തുടർന്ന് വരുന്നത് പോലെ തന്നെ ഉച്ചയ്ക്ക് ശേഷമുള്ള സമയത്താണ് കനത്ത മഴ ലഭിക്കാൻ സാധ്യതയെന്നും അറിയിച്ചിട്ടുണ്ട്.  തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട്  ജില്ലകളെ യെല്ലോ അലർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മലയോര പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴിയാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്.

ALSO READ: Koottickal landslide: കൂട്ടിക്കൽ ഉരുൾപൊട്ടൽ; ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി

ഇപ്പോൾ കന്യാകുമാരിക്ക്‌ സമീപത്തായിട്ടുള്ള ചക്രവാതച്ചുഴി രണ്ട് ദിവസത്തിനകം തന്നെ ദുർബലം ആകുമെന്നാണ് കരുതുന്നത്. ഇത് സംസ്ഥാനത്തെ മഴയുടെ തീവ്രത കുറയ്ക്കും. ഇതേസമയം തുലാവര്ഷത്തിന് മുമ്പായി എത്തുന്, കാറ്റും കേരളത്തിൽ കനത്ത മഴയ്ക്ക് ഇടയാക്കുന്നുണ്ട്. സംസ്ഥനത്ത് തുലാവർഷം അടുത്തയാഴ്ചയോടെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Red Alert: ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട്

അതേസമയം ജലനിരപ്പ് ഉയരുന്നതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി മുതൽ ഇടുക്കി ഡാമില്‍ (Idukki Dam) വീണ്ടും റെഡ് അലര്‍ട്ട് (Red Alert) പ്രഖ്യാപിച്ചു. റൂള്‍ കര്‍വ് അനുസരിച്ചാണ് അലര്‍ട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.  ഡാമില്‍ (Idukki Dam) നിലവില്‍ ജലനിരപ്പ് 2398.30 അടി ആണ്. 

ALSO READ: Heavy Rain: തിരുവനന്തപുരം വിതുരയിൽ മലവെള്ളപ്പാച്ചിലിൽ ഒരു വീട് പൂർണമായും 15 വീടുകൾ ഭാ​ഗികമായും തകർന്നു

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ (Heavy Rain) ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണമെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News