Ration Card: ട്രാൻസ്‌ജെൻഡേഴ്‌സിനുള്ള റേഷൻ കാർഡ് വിതരണത്തിനു തുടക്കമായി

സാമൂഹ്യനീതി വകുപ്പിനു കീഴിലെ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായുള്ള റേഷൻ കാർഡ് വിതരണമാണു നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2021, 07:36 PM IST
  • സാമൂഹ്യനീതി വകുപ്പിനു കീഴിലെ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായുള്ള റേഷൻ കാർഡ് വിതരണമാണു നടത്തിയത്
  • റേഷൻ കാർഡിന് അപേക്ഷിച്ചവർക്ക് അതിവേഗത്തിൽ അവ നൽകുമെന്നും മന്ത്രി പറഞ്ഞു.
  • സംസ്ഥാനത്ത് റേഷൻ കാർഡ് ഇല്ലാത്ത ഒരാൾ പോലുമുണ്ടാകരുതെന്നാണു സർക്കാരിന്റെ നയമെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി
Ration Card: ട്രാൻസ്‌ജെൻഡേഴ്‌സിനുള്ള റേഷൻ കാർഡ് വിതരണത്തിനു തുടക്കമായി

Trivandrum: സംസ്ഥാനത്ത് ട്രാൻസ്‌ജെൻഡേഴ്‌സ് വിഭാഗത്തിനുള്ള റേഷൻ കാർഡിന്റെയും ഓണ കിറ്റിന്റേയും വിതരണത്തിനു തുടക്കമായി. സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വിതരണോദ്ഘാടനം നിർവഹിച്ചു.സംസ്ഥാനത്ത് റേഷൻ കാർഡ് ഇല്ലാത്ത ഒരാൾ പോലുമുണ്ടാകരുതെന്നാണു സർക്കാരിന്റെ നയമെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി  പറഞ്ഞു. ഇതിന്റെ ഭാഗമായാണു ട്രാൻസ്‌ജെൻഡർ സമൂഹത്തിനു റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നത്. റേഷൻ കാർഡിന് അപേക്ഷിച്ചവർക്ക് അതിവേഗത്തിൽ അവ നൽകുമെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിനു കീഴിലെ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായുള്ള റേഷൻ കാർഡ് വിതരണമാണു നടത്തിയത്. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ കെ.വി. സുഭാഷ്‌കുമാർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എം. ഷൈനി മോൾ തുടങ്ങിയവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News