പാലക്കാട്: കഞ്ചിക്കോട് കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി അപകടം. ബസിലുണ്ടായിരുന്ന ഡ്രൈവർ, ക്ലീനർ, കണ്ടക്ടർ എന്നിവരുൾപ്പെടെ പതിമൂന്നോളം പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. ബസ് ക്ലീനറുടെ കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.
Also Read: Road Accident: തൃശൂരിൽ ലോറിക്ക് പിറകെ ബസിടിച്ചു; 23 പേർക്ക് പരിക്ക്; 5 പേരുടെ നില ഗുരുതരം
കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിൽ നിന്നും കിട്ടിയത് കഞ്ചാവും എംഡിഎംഎയും; 2 പേർ അറസ്റ്റിൽ
കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിൽനിന്നും പിടികൂടിയത് മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവും. സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ, അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എം ഡി എം എ യും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്.
Also Read: Lakshmi Favourite Zodiacs: ഈ രാശിക്കാരോടാണ് ലക്ഷ്മി ദേവിക്ക് പ്രിയം, ധനത്തിന് ബുദ്ധിമുട്ടുണ്ടാകില്ല!
കൊയിലാണ്ടി പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ കാറിൽ നിന്നും ലഹരിമരുന്ന് കണ്ടെടുത്തു. ഇതിനെ തുടർന്ന് സനലിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം വി. ബിജു എസ് ഐ മാരായ അനീഷ് വടക്കയിൽ, എംപി ശൈലഷ്, എസ് സി പി ഒ മാരായ ജലീഷ്കുമാർ, അജയ് രാജ്, രഞ്ജിത് ലാൽ, മനോജ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് മയക്കുമരുന്നുകൾ ദിവസേന പിടികൂടുന്നത്. അതുകൊണ്ടുതന്നെ മയക്കുമരുന്ന് അധിഷ്ഠിതമായ ക്രൈമുകളും വർദ്ധിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് നൽകി ബിരുദ വിദ്യാർത്ഥിയെ പീഡിപ്പിച്ച ക്രിമിനലിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...