തിരുവനന്തപുരം: ശബരിമല (Sabarimala) മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഗതാഗതസൗകര്യം (Transportation Facility) വിലയിരുത്തുന്നതിനായി നവംബർ 12ന് യോഗം ചേരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു (Antony Raju). വെള്ളിയാഴ്ച രാവിലെ 11.30ന് പമ്പയില്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിലാണ് ഉന്നതതല യോഗം ചേരുക.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ശബരിമലയിലെത്താൻ കഴിയാത്തതിനാല്‍ ഈ വര്‍ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഗതാഗതവും പാര്‍ക്കിംഗ് സംവിധാനവും തയ്യാറാക്കാനുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമലയിലേക്കുള്ള ഗതാഗത സൗകര്യങ്ങളും പാര്‍ക്കിംഗ് ക്രമീകരണങ്ങളും വിലയിരുത്താനാണ് യോഗം ചേരുന്നത്.
Also Read: Virat Kohli|ഷമിയെ പിന്തുണച്ചതിന് കോലിയുടെ മകള്‍ക്ക് ബലാത്സംഗ ഭീഷണി; യുവാവ് അറസ്റ്റില്‍
പമ്പ ദേവസ്വം ബോര്‍ഡ് സാകേതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, പത്തനംതിട്ട ജില്ല കലക്ടർ, ജനപ്രതിനിധികൾ, മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ആര്‍ടിസി, റോഡ് സേഫ്റ്റി അതോറിറ്റി എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Also Read: IT Laws: രാജ്യത്ത് ഇൻ്റർനെറ്റ് ഉപയോഗത്തിനായി പുതിയ ഡിജിറ്റൽ നിയമം വരും: രാജീവ് ചന്ദ്രശേഖർ
അതേസമയം തീര്‍ത്ഥാടകരുടെ (Pilgrims) യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ (Road Safety Authority) സഹകരണത്തോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്കരിച്ച ശബരിമല സേഫ് സോണ്‍ പദ്ധതിയുടെ (Sabarimala Safe Zone Project) ഉദ്ഘാടനവും വെള്ളിയാഴ്ച ഗതാഗത മന്ത്രി നിർവഹിക്കും. നിലയ്ക്കല്‍ ഇലവുങ്കലില്‍ നടക്കുന്ന യോഗത്തില്‍ വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...