Smoking on flight: വിമാനത്തിൽ പുകവലിക്കാമോ? തൃശൂർ സ്വദേശി അറസ്റ്റിൽ

Spicejet flight: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയർവേയ്സ് എസ്ജി 17 വിമാനത്തിനുള്ളിൽ വച്ചാണ് പുകവലിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 31, 2023, 05:56 PM IST
  • വിമാനം പറക്കുന്നതിനിടെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് ജീവനക്കാർ വിവരമറിയുന്നത്
  • തുടർന്ന് വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറെ വിവരമറിയിക്കുകയായിരുന്നു
  • തുടർന്ന് സുകുമാരനെ കസ്റ്റഡിയിലെടുത്തു
  • നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാ ഓഫീസറുടെ പരാതിപ്രകാരം നെടുമ്പാശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു
Smoking on flight: വിമാനത്തിൽ പുകവലിക്കാമോ? തൃശൂർ സ്വദേശി അറസ്റ്റിൽ

കൊച്ചി: വിമാനത്തിൽ പുകവലിച്ചതിന് തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ (62) ആണ് വിമാനത്തിൽ പുകവലിച്ചതിന് അറസ്റ്റിലായത്. വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്നാണ് ഇയാൾ പുകവലിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയർവേയ്സ് എസ്ജി 17 വിമാനത്തിനുള്ളിൽ വച്ചാണ് പുകവലിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.

വിമാനം പറക്കുന്നതിനിടെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് ജീവനക്കാർ വിവരമറിയുന്നത്. തുടർന്ന് വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സുകുമാരനെ കസ്റ്റഡിയിലെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാ ഓഫീസറുടെ പരാതിപ്രകാരം നെടുമ്പാശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

ALSO READ: Vistara: വിമാനത്തിൽ അർദ്ധ നഗ്നയായി ഇറ്റാലിയൻ യുവതി, ജീവനക്കാർക്കു മേൽ തുപ്പി; അറസ്റ്റിൽ

എന്നാൽ, വിമാനത്തിലെ പുകവലിയെ നിയമവിരുദ്ധമാക്കിയെങ്കിലും ഇപ്പോഴും വിമാനത്തിൽ ആഷ്ട്രേകൾ കാണാൻ സാധിക്കും. 1980 കൾ വരെയും യുഎസിൽ വിമാനത്തിനുള്ളിൽ പുകവലിക്കുന്നത് നിയമവിധേയമായിരുന്നു. വിമാനത്തിനുള്ളിൽ പുകവലി പൂർണമായി നിരോധിച്ചിരുന്നില്ല. പിന്നീട് വിമാനത്തിനുള്ളിൽ പുകവലി നിരോധിച്ചെങ്കിലും മിക്ക വിമാനങ്ങളിലും ഇപ്പോഴും വാഷ്റൂമുകളിൽ ആഷ്ട്രേകൾ ഉണ്ട്.

വിമാനത്തിൽ പുകവലി അനുവദനീയമാണോ എന്നത് പരിഗണിക്കാതെ തന്നെ, നീക്കം ചെയ്യാവുന്ന ആഷ്‌ട്രേകൾ ഉണ്ടായിരിക്കണമെന്നാണ്. കാരണം, നിയമലംഘനം നടത്തി പുകവലിക്കുന്നവർ ഇപ്പോഴും ഉണ്ട്. നിയമവിരുദ്ധമായി പുകവലിക്കുന്നത് പിടിക്കപ്പെട്ടാൽ പിഴയും അറസ്റ്റും വരെ ഉണ്ടായേക്കാം. എന്നാൽ, ഇവർ സിഗരറ്റുകൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് തീപിടുത്തത്തിന് ഇടയാക്കും. അതിനാൽ, ആഷ്ട്രേകൾ വയ്ക്കുന്നതാണ് സുരക്ഷിതം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News