നിങ്ങൾ ഒരു ചെയിൻ സ്മോക്കറാണോ... ദിവസവും 10 സിഗരറ്റ് നിങ്ങൾ വലിക്കുന്നുണ്ടോ? എങ്കിൽ ഈ ലേഖനം നിങ്ങൾ തീർച്ചയായും വായിച്ചിരിക്കണം. സിഗരറ്റ് വലിക്കുന്നത് ഒരു മോശം ശീലമാണ്. പുകവലി സാവധാനത്തിൽ നിങ്ങളെ കൊല്ലുന്ന ഒരു ശീലമാണ്. പുകവലിക്കുന്ന ശീലം കുറച്ചാണെങ്കിൽ പോലും അത് അപകടമാണ്, ആ സാഹചര്യത്തിൽ നിങ്ങൾ അമിതമായി പുകവലിക്കുകയാണെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരവും മാരകവുമായ ആരോഗ്യാവസ്ഥകളാണ്. നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (എൻസിഐ) പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഒരു ദിവസം 10 സിഗരറ്റിൽ കൂടുതൽ വലിക്കുന്ന ഒരാൾക്ക് മരണസാധ്യത വളരെ കൂടുതലാണ്. പുകവലിക്കുമ്പോൾ എന്താണ് ശരീരത്തിന് സംഭവിക്കുന്നതെന്ന് നോക്കാം.
പുകവലി നിങ്ങളുടെ ആന്തരിക അവയവങ്ങളെ നശിപ്പിക്കും. സിഗരറ്റോ മറ്റ് എന്ത് രീതിയിലുള്ള പുകവലിയും ആകട്ടെ, അത് നിങ്ങളുടെ ആന്തരിക അവയവങ്ങളെ ദോഷകരമായി ബാധിക്കും. രോഗരഹിതമായി ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ല. ബിഎംജെ (ബ്രിട്ടീഷ് മെഡിക്കൽ ജേണൽ) പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഗവേഷകർ പറയുന്നത്, പ്രതിദിനം ഒരു സിഗരറ്റ് മാത്രം വലിക്കുന്നത് പോലും ഒരു വ്യക്തിക്ക് ഹൃദയാഘാതത്തിനും കൊറോണറി ഹൃദ്രോഗത്തിനും ഉള്ള സാധ്യത വർധിപ്പിക്കുന്നു എന്നാണ്.
ALSO READ: Cough And Cold: ചുമയും ജലദോഷവും കൊണ്ട് വലഞ്ഞോ? ഈ അഞ്ച് ചായകൾ തരും ഉടനടി ആശ്വാസം
പുകവലി ആരോഗ്യത്തിന് വളരെ ഗുരുതരമായ അവസ്ഥകൾ ഉണ്ടാക്കുന്നു. പുകവലി പല വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾക്കും രോഗങ്ങൾക്കും കാരണമാകും. ശരിയായ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഇത് മരണത്തിലേക്കും നയിക്കും. സിഗരറ്റ് വലിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഇവയാണ്.
1- ശ്വാസകോശ അർബുദം
2- ഹൃദയ സംബന്ധമായ രോഗങ്ങൾ
3- സ്ട്രോക്ക്
4- ശ്വാസകോശ രോഗങ്ങൾ
5- പ്രമേഹം
6- ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി)
7- എംഫിസെമയും
8- ക്രോണിക് ബ്രോങ്കൈറ്റിസ്
9- ക്ഷയം
10- ചില നേത്രരോഗങ്ങൾ
11- പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും
12- റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
ALSO READ: Dry Shampoo: എന്താണ് ഡ്രൈ ഷാംപൂ? ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നത് മുടിക്ക് ദോഷം ചെയ്യുമോ?
പുകവലി നിങ്ങളുടെ രക്തപ്രവാഹത്തിന് അപകടസാധ്യത വർധിപ്പിക്കും. ധമനികളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് പുകവില കാരണമാകും. ഇത് സ്ട്രോക്ക്, കൊറോണറി ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിന് പുകവലി നിർത്തുകയെന്നതാണ് മികച്ച തീരുമാനം. അത് നിങ്ങളുടെ ആന്തരിക അവയവങ്ങളെ സാവധാനത്തിൽ തകരാറിലാക്കുകയും മരണത്തിലേക്കെത്തിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...