Trivandrum:എസ്.എസ്.എൽ.സി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയം ഏഴ് മുതൽ തുടങ്ങും. സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ജൂൺ ഏഴ് മുതലാണ് ആരംഭിക്കുന്നത്. എക്‌സാമിനർമാരായി നിയമനം ലഭിച്ച അദ്ധ്യാപകർ രാവിലെ ഒമ്പത് മണിക്ക് അതാത് ക്യാമ്പുകളിൽ എത്തണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു
സ്‌കോൾ-കേരള മുഖേന 2021-22 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് www.scolekerala.org എന്ന വെബ്‌സെറ്റ് മുഖേനെ ജൂൺ ഏഴ് മുതൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രവേശന യോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ-കേരള വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാർഗ്ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., മറ്റ് സ്റ്റേറ്റ് ബോർഡികൾ മുഖേനെ ഒന്നാം വർഷം ഹയർസെക്കണ്ടറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.
Also Read: കൊടകര കുഴൽപ്പണക്കേസിൽ Enforcement Directorate പ്രാഥമിക അന്വേഷണം ആരംഭിച്ചു
ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, നിർദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ നേരിട്ടോ സ്പീഡ് / രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ ജൂൺ 23, വൈകുന്നേരം 5 മണിക്കകം എത്തിക്കണമെന്ന് വൈസ് ചെയർമാൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...