സാമ്പത്തിക പ്രതിസന്ധി: പക്ഷേ ധൂർത്തിനൊട്ടും കുറവില്ല; മന്ത്രിമാരുടെ ഉദ്ഘാടന ചടങ്ങുകൾക്കുള്ള തുക മൂന്നിരട്ടി കൂട്ടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് 25,000 രൂപ വരെ ചിലവഴിക്കാമെന്നായിരുന്നു സർക്കാർ നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. മന്ത്രിമാർ പങ്കെടുക്കുന്നില്ലെങ്കിൽ മിനിമം ചിലവഴിക്കാവുന്ന തുക 10,000 രൂപയാക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

Written by - Abhijith Jayan | Edited by - Priyan RS | Last Updated : May 21, 2022, 03:15 PM IST
  • സർക്കാർ ഉത്തരവിന്‍റെ പകർപ്പ് സീ മലയാളം ന്യൂസിന് ലഭിച്ചു.
  • മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് 25,000 രൂപ വരെ ചിലവഴിക്കാമെന്നായിരുന്നു സർക്കാർ നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
  • മന്ത്രിമാർ പങ്കെടുക്കുന്നില്ലെങ്കിൽ മിനിമം ചിലവഴിക്കാവുന്ന തുക 10,000 രൂപയാക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി: പക്ഷേ ധൂർത്തിനൊട്ടും കുറവില്ല; മന്ത്രിമാരുടെ ഉദ്ഘാടന ചടങ്ങുകൾക്കുള്ള തുക മൂന്നിരട്ടി കൂട്ടി

തിരുവനന്തപുരം: മന്ത്രിമാരുടെ ഉദ്ഘാടന ചടങ്ങുകൾക്കുള്ള തുക മൂന്ന് മടങ്ങ് വർധിപ്പിച്ച് സർക്കാർ.25,000 രൂപയിൽ നിന്ന് 75,000 രൂപയാക്കിയാണ് വർധിപ്പിച്ചത്.തദ്ദേശ സ്ഥാപനങ്ങൾക്കുള്ള തുകയാണ് മൂന്നിരട്ടി വർധിപ്പിച്ചത്. സർക്കാർ ജീവനക്കാർക്ക്  അടുത്ത മാസത്തെ ശമ്പളം നൽകാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിക്കിടെ ഉദ്ഘാടന ചടങ്ങുകൾക്കുള്ള തുക കൂട്ടിയിരിക്കുന്നത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിൻ്റെ പകർപ്പ് സീ മലയാളം ന്യൂസിന് ലഭിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് 25,000 രൂപ വരെ ചിലവഴിക്കാമെന്നായിരുന്നു സർക്കാർ നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. മന്ത്രിമാർ പങ്കെടുക്കുന്നില്ലെങ്കിൽ മിനിമം ചിലവഴിക്കാവുന്ന തുക 10,000 രൂപയാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതാണ് ഇപ്പോൾ മൂന്നിരട്ടിയാണ് വർധിപ്പിച്ചിരിക്കുന്നത്.ഈ തുക ചിലവഴിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നായിരിക്കണമെന്നും പറഞ്ഞിരുന്നു.

Read Also: പുതിയ സ്റ്റേഷനുകളിലേക്ക് സര്‍വീസ് ട്രയലുമായി കൊച്ചി മെട്രോ; വരുന്നത് വിശാലമായ സ്റ്റേഷൻ

അതേസമയം, തുക വർധിപ്പിച്ചതോടെ മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഇനി 75,000 രൂപ വരെ തനത് ഫണ്ടിൽ നിന്ന് ചിലവഴിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൻ്റെ ഉത്തരവാദിത്വമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകിയത്. പൊതു സ്ഥലങ്ങൾ, വമ്പൻ ഓഡിറ്റോറിയങ്ങൾ, വാടക കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്കാണ് തുക വർധിപ്പിച്ചത്. മറ്റിടങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന സ്ഥലങ്ങളിൽ അൻപതിനായിരം രൂപ വരെയും ഉപയോഗിക്കാം. 

ചടങ്ങുകളിൽ മന്ത്രിമാരില്ലെങ്കിൽ 25,000 രൂപ വരെ ചിലവഴിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സ്പോൺസർഷിപ്പിന് പുറമേയാണ് ഈ തുക സ്വീകരിക്കാവുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് ചുരുക്കാൻ ആവശ്യപ്പെടുന്ന സർക്കാരാണ് ധൂർത്തിനായി ഇരട്ടിത്തുക ചിലവഴിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വരുന്ന മാസം സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോൾ ഇങ്ങനെ അനുവദിച്ച അനാവശ്യത്തുകയിൽ സർക്കാർ ജീവനക്കാർക്കിടയിൽ തന്നെ മുറുമുറുപ്പും അമർഷവും പുകയുന്നതായാണ് വിവരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News