Bakrid Relaxation : സുപ്രീം കോടതി വിധി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമെന്ന് കെ.സുരേന്ദ്രൻ

സംസ്ഥാന സർക്കാരിന്റെ ഭരണഘടനാ ലംഘനം കൃത്യമായി ചൂണ്ടിക്കാണിച്ച കോടതി അടുത്ത കാലത്ത് സർക്കാരിന് നൽകിയ ഏറ്റവും വലിയ പ്രഹരമാണിതെന്ന് കെ. സുരേന്ദ്രൻ

Written by - Zee Malayalam News Desk | Last Updated : Jul 20, 2021, 05:55 PM IST
  • സംസ്ഥാന സർക്കാരിന്റെ ഭരണഘടനാ ലംഘനം കൃത്യമായി ചൂണ്ടിക്കാണിച്ച കോടതി അടുത്ത കാലത്ത് സർക്കാരിന് നൽകിയ ഏറ്റവും വലിയ പ്രഹരമാണിതെന്ന് കെ. സുരേന്ദ്രൻ
  • സമയം വൈകിയില്ലായിരുന്നെങ്കിൽ സർക്കാർ തീരുമാനം സ്റ്റേ ചെയ്യുമെന്നാണ് കോടതി പറഞ്ഞത്.
  • സർക്കാർ ഇതിന് മറുപടി പറയണമെന്ന് സുരേന്ദ്രൻ അവശ്യപ്പെട്ടു.
  • തുടർച്ചയായി അടച്ചിട്ട ശേഷം നിയന്ത്രണങ്ങളില്ലാതെ എല്ലാം തുറന്നുകൊടുക്കുന്നതിനെയാണ് ബിജെപി എതിർക്കുന്നതെന്ന് സുരേന്ദ്രൻ
Bakrid Relaxation : സുപ്രീം കോടതി വിധി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമെന്ന് കെ.സുരേന്ദ്രൻ

Thiruvananthapuram : ബക്രീദിന് സംസ്ഥാന സർക്കാർ ലോക്ഡൗൺ ഇളവ് (Lockdown Relaxation) ഏർപ്പെടുത്തിയത് എതിർത്ത സുപ്രീം കോടതിയുടെ വിധി പിണറായി സർക്കാരിനേറ്റ കടത്തു പ്രഹരമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). സർക്കാരിന്റെ അശാസ്ത്രീയ കോവിഡ് പ്രതിരോധത്തിനുള്ള തിരിച്ചടിയാണ് കോടതി വിധിയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഭരണഘടനാ ലംഘനം കൃത്യമായി ചൂണ്ടിക്കാണിച്ച കോടതി അടുത്ത കാലത്ത് സർക്കാരിന് നൽകിയ ഏറ്റവും വലിയ പ്രഹരമാണിതെന്ന് കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമയം വൈകിയില്ലായിരുന്നെങ്കിൽ സർക്കാർ തീരുമാനം സ്റ്റേ ചെയ്യുമെന്നാണ് കോടതി പറഞ്ഞത്. സർക്കാർ ഇതിന് മറുപടി പറയണമെന്ന് സുരേന്ദ്രൻ അവശ്യപ്പെട്ടു.

ALSO READ : Bakrid Relaxation : കേരളം ജീവിക്കാനുള്ള അവകാശത്തിന് എതിരെ നിൽക്കരുത്, ബക്രീദിന് സംസ്ഥാനത്ത് ഇളവ് നൽകിയതിനെതിരെ സുപ്രീം കോടതി

തുടർച്ചയായി അടച്ചിട്ട ശേഷം നിയന്ത്രണങ്ങളില്ലാതെ എല്ലാം തുറന്നുകൊടുക്കുന്നതിനെയാണ് ബിജെപി എതിർക്കുന്നത്. ശാസ്ത്രീയമായ ഉപദേശം തേടിയാവണം കോവിഡ് പ്രതിരോധം നടപ്പാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ പാർട്ടികളല്ല തീരുമാനം എടുക്കേണ്ടത്. ഐസിഎംആറിന്റെയോ ലോകാരോ​ഗ്യ സംഘടനയുടേയോ ഉപദേശം സ്വീകരിക്കുന്നതിന് പകരം ഏകപക്ഷീയമായ തീരുമാനം സർക്കാർ എടുത്തത് ശരിയായില്ലയെന്ന് സുരേന്ദ്രൻ പുറഞ്ഞു. 
പിണറായി സർക്കാരിന്റെ വർഗീയ പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് കോടതി നൽകിയത്.  ദുരഭിമാനവും അഹങ്കാരവുമല്ല ഇത്തരം സമയത്ത് കാണിക്കേണ്ടത്. കോവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. കോവിഡ് കേസുകളുടെ കാര്യത്തിലും മരണത്തിന്റെ കാര്യത്തിലും രാജ്യത്ത് കേരളത്തെ ഒന്നാമതാക്കിയതാണ് ഈ സർക്കാരിന്റെ നേട്ടം. മൂന്നാംതരം​ഗം പടിവാതിലിലെത്തി നിൽക്കുമ്പോൾ രണ്ടാം തരം​ഗത്തിന്റെ വലിയ ദുരിതം നേരിടുന്ന സംസ്ഥാനം ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ല എന്ന് സുരേന്ദ്രൻ ചോദിച്ചു.

ALSO READ : Lockdown Relaxations Kerala: Bakra Eid പ്രമാണിച്ച്‌ ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ്

കേരളത്തിൽ ജനങ്ങളുടെ ജീവിനും ആരോഗ്യത്തിന് സംരക്ഷണം നൽകാത്ത ദയനീയ അവസ്ഥ. കേരളം ഭരണഘടനയുടം 21-ാം അനുച്ഛേദം അനുസരിക്കണമെന്ന് കോടതി നിർദേശിച്ചു. അതേസമയം വിദഗ്ധരുമായി ആലോചിച്ചാണ് ഇളവുകള്‍ നല്‍കിയതെന്നാണ് കേരളം കോടതിയില്‍ അറിയിച്ചത്.

ALSO READ : കേരളത്തിൽ Lockdown ഇളവ് നൽകിയതിനെതിരെ IMA

കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് കോടതി വ്യക്തമാക്കി. ചില സമ്മര്‍ദ്ദത്തിന് വഴിങ്ങിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാൻ സാധിക്കില്ലയെന്ന് ജസ്റ്റിസ് റോഹിൻടൺ നരിമാൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News