വിദേശ യാത്രകളിൽ സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: സുരേന്ദ്രൻ

വടക്കാഞ്ചേരി പ്രോജക്റ്റുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് കൈക്കൂലിയായി കിട്ടിയത് ഒരു കോടി രൂപയാണെന്നും അത് കരാറുകാരൻ തന്നെ സമ്മതിച്ചു.   

Last Updated : Aug 13, 2020, 03:29 PM IST
    • വടക്കാഞ്ചേരി പ്രോജക്റ്റുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് കൈക്കൂലിയായി കിട്ടിയത് ഒരു കോടി രൂപയാണെന്നും അത് കരാറുകാരൻ തന്നെ സമ്മതിക്കുന്നുവെന്നും സർക്കാരിന്റെ പ്രോജക്റ്റിൽ ഇത്തരം കള്ളക്കടത്തുക്കാർക്ക് എങ്ങനെയാണ് കൈക്കൂലി ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു
വിദേശ യാത്രകളിൽ സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: സുരേന്ദ്രൻ

തിരുവനന്തപുരം:  വിദേശ യാത്രകളിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.  സ്വപ്ന ഏതൊക്കെ കാര്യങ്ങളിലാണ്  വിദേശരാജ്യങ്ങളിൽ ഇടനിലക്കാരിയായിട്ടുള്ളതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞാലേ പറ്റുവെന്നും സുരേന്ദ്രൻ സൂചിപ്പിച്ചു. 

Also read: സ്ഫടികത്തിലെ സിൽക്ക് സ്മിതയായുള്ള ദീപ്തിയുടെ മെക്കോവർ വൈറലാകുന്നു.. 

വടക്കാഞ്ചേരി പ്രോജക്റ്റുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് കൈക്കൂലിയായി കിട്ടിയത് ഒരു കോടി രൂപയാണെന്നും അത് കരാറുകാരൻ തന്നെ സമ്മതിക്കുന്നുവെന്നും സർക്കാരിന്റെ പ്രോജക്റ്റിൽ ഇത്തരം കള്ളക്കടത്തുക്കാർക്ക് എങ്ങനെയാണ് കൈക്കൂലി ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.  

Also read: viral video: കുടവയർ കുറയ്ക്കില്ലെന്ന് ഉറപ്പിച്ച് ഈ യുവാവ്, കാരണം..!

കൂടാതെ മുഖ്യമന്ത്രിയുടെ  നിർദ്ദേശപ്രകാരമാണ് സ്വപ്ന ഗൾഫിൽപോയതെങ്കിൽ കൈക്കൂലി കിട്ടിയ വിവരവും കമ്മീഷൻ കിട്ടിയതുമൊക്കെ എങ്ങനെ അറിയാതെ പോകുന്നതെന്നും സ്വപ്ന മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും കൂടെ എന്തിന് വിദേശ നടത്തിയെന്നും അതിന് എന്ത് അധികാരമാണ് അവർക്കുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.  

ദിവസങ്ങൾ നീങ്ങുന്തോറും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം കൂടുതലായി തെളിഞ്ഞു വരുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.        
    

Trending News