Munnar: തണുത്ത് വിറച്ച് മൂന്നാർ; പലയിടത്തും തണുപ്പ് 0 ഡിഗ്രിയിൽ താഴെ

Munnar weather today: കാലംതെറ്റി മഴ പെയ്തതിനെ തുടർന്നാണ് മൂന്നാറിലേയ്ക്ക് മഞ്ഞുകാലം തിരികെ എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 03:27 PM IST
  • അതിശൈത്യം മൂന്നാറിലെത്താൻ സഞ്ചാരികൾക്ക് മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു.
  • വരും ദിവസങ്ങളിൽ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
  • ഗുണ്ടുമല, ദേവികുളം മേഖലയിൽ തണുപ്പ പൂജ്യം ഡിഗ്രിയിൽ താഴെ എത്തി.
Munnar: തണുത്ത് വിറച്ച് മൂന്നാർ; പലയിടത്തും തണുപ്പ് 0 ഡിഗ്രിയിൽ താഴെ

ഇടുക്കി: കാലംതെറ്റി മഴ പെയ്തതിനെ തുടർന്ന് മാറി നിന്ന മഞ്ഞുകാലം മൂന്നാറിൽ മടങ്ങിയെത്തി. ഇതോടെ മൂന്നാർ അതിശൈത്യത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുണ്ടുമല, ദേവികുളം എന്നിവിടങ്ങളിൽ തണുപ്പ് 0 ഡിഗ്രിയിൽ താഴെ എത്തി.

കാലവർഷം പെട്ടെന്ന് വിടവാങ്ങിയെങ്കിലും കാലം തെറ്റി പെയ്ത മഴ മൂലം ഇത്തവണ അതിശൈത്യം മൂന്നാറിലെത്താൻ വിനോദ സഞ്ചാരികൾക്ക് മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു. സാധാരണ ഡിസംബർ ആദ്യവാരത്തോടെ മൂന്നാറും പരിസരവും മഞ്ഞുകൊണ്ട് മൂടും. പുലർച്ചെ മുതൽ രാവിലെ 8 മണി വരെ ഇതാവും മൂന്നാറിന്റ അവസ്ഥ. എന്നാൽ ഇത്തവണയാകട്ടെ തണുപ്പ് എത്താൻ ജനുവരി അവസാനം വരെ കാത്തിരിക്കേണ്ടി വന്നു വിനോദസഞ്ചാരികളടക്കമുള്ള ആളുകൾക്ക്. 

ALSO READ: അഡ്വെഞ്ചർ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ടൂറിസം വകുപ്പ്; വാഗമണിൽ പാരാഗ്ലൈഡിങ് ഫെസ്റ്റ്

കഴിഞ്ഞ ദിവസം ഗുണ്ടുമല, ദേവികുളം മേഖലയിൽ തണുപ്പ പൂജ്യം ഡിഗ്രിയിൽ താഴെ എത്തി. ഇതോടെ പുൽമേടുകൾ തേയിലത്തോട്ടങ്ങൾ എന്നിവിടങ്ങൾ മഞ്ഞുതുള്ളികളാൽ മൂടിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News