തിരുവനന്തപുരം: സംസ്ഥാനത്ത് വിഷു ചന്തകൾ ഇന്ന് മുതൽ സജീവമാകും. ചന്തകൾ തുടങ്ങാനുള്ള അനുമതി കോടതി നൽകിയതോടെയാണ് കൺസ്യൂമർഫെഡിന് നിർദ്ദേശം നൽകിയിരിക്കുന്നത്. റംസാൻ, വിഷു വിപണന മേളകൾക്ക് തെരഞ്ഞെടുപ്പ് സമയമായതിനാലാണ് സർക്കാർ അനുമതി നിഷേധിച്ചിരുന്നത്. ഉപാധികളോടെയാണ് വിഷുച്ചന്ത തുടങ്ങാൻ കൺസ്യൂമർ ഹെഡിന് അനുമതി നൽകിയിരിക്കുന്നത്. വിപണന മേളകൾ സർക്കാർ ഒരു തരത്തിലുമുള്ള പ്രചരണങ്ങൾക്കായി ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിറക്കി.
ALSO READ: കെ ബാബുവിന് ആശ്വാസം; തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
13 ഇന സാധനങ്ങൾ വിലക്കുറവിൽ ഇന്നു മുതൽ വിഷു അവസാനിക്കുന്നത് വരെയുള്ള ഒരാഴ്ച്ച കണ്ഡസ്യൂമർഫെഡിൽ നിന്നും ലഭ്യമാകും. എല്ലാ ഔട്ട്ലെറ്റുകളിലും സാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം ചന്തകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തുകയാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിഷയത്തിൽ ഇടപെടാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൺസ്യൂമർഫെഡ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്കിനെതിരെ നൽകിയ ഹർജി രാവിലെ പരിഗണിച്ചപ്പോൾ സർക്കാറിനെതിരെ കോടതി വിമർശനമുന്നയിച്ചിരുന്നു. മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് തേടെരുതെന്നായിരുന്നു വിമർശനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.