Kerala Police: പോലീസ് സേനയിൽ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കും, സൈബർ ക്രൈമുകൾക്കായി പ്രത്യേകം ഡിവിഷൻ

ഡെപ്യൂട്ടേഷനും ദീർഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകൾ കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 06:43 PM IST
  • സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്സ് പദ്ധതി 197 സ്കൂളുകളിലേക്ക് കൂടി
  • കൊവിഡ് കാലത്ത് തടവുകാർക്ക് പരോൾ നൽകുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിലും മുഖ്യമന്ത്രി ഇന്ന് സഭയിൽ മറുപടി നൽകി
  • തടവുകാർക്കും ജനാധിപത്യ അവകാശമുണ്ടെന്നും അർഹതയില്ലാത്ത ആർക്കെങ്കിലും പരോൾ കിട്ടിയിട്ടുണ്ടോയെന്ന്
Kerala Police: പോലീസ് സേനയിൽ വനിതാ  പ്രാതിനിധ്യം 15 ശതമാനമാക്കും, സൈബർ ക്രൈമുകൾക്കായി പ്രത്യേകം ഡിവിഷൻ

തിരുവനന്തപുരം: പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി വർധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പിഎസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിന് മുൻപായി പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡെപ്യൂട്ടേഷനും ദീർഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകൾ കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: Kodakara hawala case: കൊടകര കുഴൽപ്പണക്കേസ് ഒതുക്കിതീർക്കാൻ ശ്രമമെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം

സ്വർണ്ണക്കടത്ത് തടയൽ കേന്ദ്രനിയമത്തിന്റെ ഭാഗമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യം തടയാൻ നിയമ നിർമ്മാണം നടത്തുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്നും സ്ത്രീ സുരക്ഷയ്ക്കായി വ്യക്തമായ പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സംസ്ഥാന പൊലീസ് സേനയിൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ തുടങ്ങുമെന്നും സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്സ് പദ്ധതി 197 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെകെ രമയ്ക്കും എതിരെ ഭീഷണിക്കത്ത് വന്ന സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: Kodakara Hawala Case: കുറ്റപത്രം സമർപ്പിച്ചു; സുരേന്ദ്രനും മകനും സാക്ഷികൾ

കൊവിഡ് കാലത്ത് തടവുകാർക്ക് പരോൾ നൽകുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിലും മുഖ്യമന്ത്രി ഇന്ന് സഭയിൽ മറുപടി നൽകി. തടവുകാർക്കും ജനാധിപത്യ അവകാശമുണ്ടെന്നും അർഹതയില്ലാത്ത ആർക്കെങ്കിലും പരോൾ കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News