സുൽത്താൻബത്തേരി: യുവകർഷകനെ കൊലപ്പെടുത്തി ദിവസങ്ങളോളം നാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കെണിയിൽ വീണു. പൂതാടി മൂടക്കൊല്ലിയില്‍ യുവാവിനെ കൊന്ന കടുവയെയാണ് വനംവകുപ്പ് കൂട്ടിലാക്കിയത്. കൂട് യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിനു സമീപത്തായിരുന്നു സ്ഥാപിച്ചത്. എന്നാൽ കടുവയെ കിട്ടിയതോടെ രോഷാകുലാരായി നാട്ടുകാർ കടുവയെ വെടിവെച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് പ്രതിഷേധമാരംഭിച്ചു. ജീവനോടെ കടുവയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണവര്‍.
ALSO READ: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കടുവയുമായെത്തിയ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം. മയക്കുവെടി വെയ്ക്കുക അല്ലെങ്കില്‍ കൂട്ടിലാക്കുക അതിനു കഴിയാതെ വന്നാല്‍ മാത്രം വെടിവെച്ചു കൊല്ലുക എന്നതായിരുന്നു ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേരത്തെയുള്ള ഉത്തരവ്. കടുവയെ പിടികൂടാനുള്ള ശ്രമം ദിവസങ്ങളായി വനംവകുപ്പ് തുടരുകയായിരുന്നു. കുങ്കിയാനകളെയുൾപ്പടെ എത്തിച്ച് തിരച്ചിൽ തുടരുന്നതിനിടെയാണ് കടുവ കൂട്ടിലായത്. നൂറു പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. ക്ഷീരകർഷകനായ പ്രജീഷിനെ കൊന്ന് പത്തുദിവസത്തിനു ശേഷമാണ് കടുവ കുടുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.