Fire Accident: പാലക്കാട് ടയറുകടയിൽ വൻ തീപിടുത്തം; കട പൂർണ്ണമായും കത്തിനശിച്ചു!

Fire Accident In Palakkad: സംഭവത്തെ തുടർന്ന് ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് കടയില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവായി. 

Last Updated : Feb 10, 2023, 08:24 AM IST
  • പാലക്കാട് ടയറുകടയിൽ വൻ തീപിടുത്തം
  • ബിസ്മി എന്ന കടയിലാണ് തീപ്പിടിത്തമുണ്ടായത്
  • ടയര്‍ ഗോഡൗണില്‍ തീ പിടിച്ചതോടെ പ്രദേശത്താകെ പുകയും ദുര്‍ഗന്ധവും പരന്നു
Fire Accident: പാലക്കാട് ടയറുകടയിൽ വൻ തീപിടുത്തം; കട പൂർണ്ണമായും കത്തിനശിച്ചു!

പാലക്കാട്: മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയര്‍ കടയിൽ വൻ തീപിടുത്തം. മാര്‍ക്കറ്റ് റോഡിലെ ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി എന്ന കടയിലാണ് തീപ്പിടിത്തമുണ്ടായത്. ടയര്‍ ഗോഡൗണില്‍ തീ പിടിച്ചതോടെ പ്രദേശത്താകെ പുകയും ദുര്‍ഗന്ധവും പരന്നു. രാത്രി 11 മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്.  

Also Read: Crime News: വധശ്രമ കേസിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സംഭവത്തെ തുടർന്ന് ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താഴത്തെ നിലയില്‍ നിന്നും തീ കടയുടെ മുകള്‍നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ടയര്‍ ഗോഡൗണിലേക്കും പടക്കുകയായിരുന്നുവെന്നാണ് സൂചന. സംഭവസമയത്ത് കടയില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവായി. മൂന്നുമണിക്കൂർ കൊണ്ട് 15 ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.   അപകട കാരണം വ്യക്തമല്ല.  

Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു! 

ഇതിനിടയിൽ താഴത്തെ നിലയില്‍ ടയര്‍ കടയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന തുണിക്കട, അലുമിനിയം കട എന്നിവയിലേക്ക് തീ പടരാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു.  കെട്ടിടത്തിന്റെ പരിസരത്ത് മാലിന്യം കത്തിച്ചതില്‍ നിന്നുമുള്ള തീ ടയര്‍ കടയിലേക്ക്  പടർന്നതാണോയെന്നും സംശയമുണ്ട്. പ്രദേശത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഞ്ച് ഫയർ യൂണിറ്റ് സംഭവസ്ഥലത്തെത്തുകയായിരുന്നു.  ശേഷം കഞ്ചിക്കോട്ട്, ആലത്തൂര്‍, കോങ്ങാട്, ചിറ്റൂര്‍ ഭാഗങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി. ഇവരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീയണച്ചത്.

വധശ്രമ കേസിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വധശ്രമ കേസിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലത്ത് അറസ്റ്റിൽ.  ശക്തികുളങ്ങര ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥനായ കാവനാട് അരവിള ബർലിൻ മന്ദിരത്തിൽ ബെർലിനെന്ന് വിളിക്കുന്ന ബോസ്കോയെയാണ് വധശ്രമ കേസിൽ ഗൂഢാലോചന നടത്തിയതിന്  ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. 

Also Read: 5 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ!

2021 മാർച്ചിൽ കാവനാട് അരവിള സ്വദേശി ജോസഫ് ദാസനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഈ അറസ്റ്റ്. ജോസഫിനെ ആക്രമിച്ച സംഭവത്തിൽ നേരത്തെ രണ്ടുപേരെ ശക്തികുളങ്ങര പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബോസ്കോയുടെ നിർദ്ദേശാനുസരണമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News