തൃശൂർ: തൃശൂർ യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കും. ഏപ്രിൽ അഞ്ച് മുതൽ പത്ത് വരെയുള്ള തിയതികളിലാണ് ട്രെയിൻ സർവീസ് തടസ്സപ്പെടുക.
2022 ഏപ്രിൽ ആറ്, 10 തീയതികളിൽ പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ
1. 06017 ഷൊർണൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് ട്രെയിൻ.
2. 06449 എറണാകുളം-ആലപ്പുഴ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ.
3. 06452 ആലപ്പുഴ-എറണാകുളം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ.
ഭാഗികമായി റദ്ദാക്കിയവ
1. 2022 ഏപ്രിൽ അഞ്ച്, ഒമ്പത് തിയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16342) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
2. ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16341) ഏപ്രിൽ ആറ്, 10 തീയതികളിൽ എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. ട്രെയിൻ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
3. ഏപ്രിൽ അഞ്ച്, ഒമ്പത് തിയതികളിൽ കാരായ്ക്കലിൽ നിന്ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16187) വടക്കാഞ്ചേരിയിൽ സർവീസ് അവസാനിപ്പിക്കും.
4. ഏപ്രിൽ അഞ്ച്, ഒമ്പത് തീയതികളിൽ ചെന്നൈ എഗ്‌മോറിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോർ - ഗുരുവായൂർ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16127) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
5. ഏപ്രിൽ അഞ്ചിന് ബാനസവാടിയിൽ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12684) മുളങ്കുന്നത്തുകാവിൽ സർവീസ് അവസാനിക്കും.
ഏപ്രിൽ ആറ്, ഒമ്പത് തിയതികളിൽ വൈകി ഓടുന്ന ട്രെയിനുകൾ
1. ഏപ്രിൽ അഞ്ച്, ഒമ്പത് തിയതികളിൽ എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ - തിരുവനന്തപുരം മെയിൽ (ട്രെയിൻ നമ്പർ 12623), തൃശ്ശൂർ - പാലക്കാട് സെക്ഷനിൽ 50 മിനിറ്റ് വൈകിയോടും.
2. ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് ഏപ്രിൽ നാല്, എട്ട് തിയതികളി പുറപ്പെടുന്ന എറണാകുളം മംഗള എക്‌സ്‌പ്രസ് ഷൊർണൂർ-തൃശൂർ സെക്ഷനിൽ 45 മിനിറ്റ് വൈകിയോടും.
3. കെഎസ്‌ആർ ബെംഗളൂരുവിൽ നിന്ന് ഏപ്രിൽ അഞ്ച്, ഒമ്പത് തിയതികളിൽ പുറപ്പെടുന്ന കന്യാകുമാരി ഐലൻഡ് എക്‌സ്‌പ്രസ് (16526) പാലക്കാട് - തൃശൂർ സെക്ഷനിൽ 35 മിനിറ്റ് വൈകിയോടും.
4. എറണാകുളം ജംഗ്ഷൻ - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16305 ) ഏപ്രിൽ ആറിന് 30 മിനിറ്റ് വൈകും.
5. 2022 ഏപ്രിൽ ആറ്, 10 തീയതികളിൽ ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ - പുനലൂർ പ്രതിദിന എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16328) 20 മിനിറ്റ് വൈകും.
6. ഏപ്രിൽ നാലിന് ഋഷികേശിൽ നിന്ന് പുറപ്പെട്ട യോഗ് നഗരി ഋഷികേശ് - കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ്(ട്രെയിൻ നമ്പർ 22660), ഷൊർണൂരിനും തൃശ്ശൂരിനുമിടയിൽ 15 മിനിറ്റ് വൈകും.
7. ഏപ്രിൽ എട്ടിന് ചണ്ഡിഗഡ് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12218) ഷൊർണൂരിനും തൃശ്ശൂരിനും ഇടയിൽ 15 മിനിറ്റ് വൈകും.
കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിൻ ഭാഗികമായി റദ്ദാക്കും
പാലക്കാട് ഡിവിഷനിലെ കോഴിക്കോട്-വെസ്റ്റ് ഹിൽ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾക്കുള്ള ട്രാഫിക് നിയന്ത്രണങ്ങൾ മൂലം ആലപ്പുഴ - കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്റെ സർവീസ് ഷൊർണൂർ ജംഗ്ഷനിൽ അവസാനിപ്പിക്കും. ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16307 ആലപ്പുഴ-കണ്ണൂർ പ്രതിദിന എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് 2022 ഏപ്രിൽ അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 10, 12, 14, 15 തിയതികളിൽ (എട്ട് സർവീസുകൾ) ഷൊർണൂരിനും കണ്ണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA