Child Death: കളിക്കുന്നതിനിടെ ബോൾ തൊണ്ടയിൽ കുരുങ്ങി; വയനാട്ടിൽ രണ്ടര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

2-year old boy died: ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കർ (രണ്ടര വയസ്) ആണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2024, 12:43 PM IST
  • കുഞ്ഞ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചെറിയ ബോൾ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു
  • മൃതദേഹം മേപ്പാടി വിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Child Death: കളിക്കുന്നതിനിടെ ബോൾ തൊണ്ടയിൽ കുരുങ്ങി; വയനാട്ടിൽ രണ്ടര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

വയനാട്: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ബോൾ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കർ (രണ്ടര വയസ്) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കുഞ്ഞ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചെറിയ ബോൾ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

ഇതേ തുടർന്ന് കുഞ്ഞിന് ശ്വാസ തടസം ഉണ്ടായി. ഉടൻ തന്നെ സമീപത്തെയും കൽപ്പറ്റയിലേയും സ്വകാര്യ ആശുപത്രികളിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: അടിമാലി ഇരുമ്പുപാലത്ത് യുവാവ് പുഴയില്‍ മുങ്ങിമരിച്ചു

ആദ്യം പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൽപ്പറ്റയിലെ ആശുപത്രിയിലേക്കും മാറ്റി. തുടർന്ന് മേപ്പാടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മൃതദേഹം മേപ്പാടി വിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News