Vaccination: സംസ്ഥാനത്തിന് ഇരട്ട നേട്ടം: ആകെ വാക്‌സിനേഷന്‍ മൂന്ന് കോടി ഡോസ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്‌സിനേഷനും ഇന്ന്

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 09:30 PM IST
  • ഇന്ന് മാത്രം 7,37,940 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്
  • ഇതിന് മുമ്പ് മൂന്ന് ദിവസം അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി
  • സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്‌സിനെടുത്തത്
  • സ്ത്രീകൾ 1,57,00,557 ഡോസും പുരുഷന്‍മാർ 1,46,15,262 ഡോസും വാക്സിൻ സ്വീകരിച്ചു
Vaccination: സംസ്ഥാനത്തിന് ഇരട്ട നേട്ടം: ആകെ വാക്‌സിനേഷന്‍ മൂന്ന് കോടി ഡോസ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്‌സിനേഷനും ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിനേഷന്‍ (Vaccination) ചരിത്രത്തില്‍ ഇന്ന് രണ്ട് നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,03,22,694) ഡോസ് വാക്‌സിന്‍ നല്‍കാനായി. അതില്‍ 2,19,86,464 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 83,36,230 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

പ്രതിദിന വാക്‌സിനേഷന്‍ നല്‍കിയവരുടെ എണ്ണത്തിലും റെക്കോര്‍ഡ് ദിനമാണ്. ഇന്ന് മാത്രം 7,37,940 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതിന് മുമ്പ് മൂന്ന് ദിവസം അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായി. ജൂലൈ 30ന് 5,15,244 ആഗസ്റ്റ് 13ന് 5,60,515, ആഗസ്റ്റ് 14ന് 5,28,321 എന്നിങ്ങനെയാണ് നേരത്തെ അഞ്ച് ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: Night Curfew & Sunday Lockdown : സംസ്ഥാനത്ത് ഇനി മുതൽ രാത്രിക്കാല കർഫ്യുവും ഞായറാഴ്ച ലോക്ഡൗൺ ഇല്ല

18 വയസിന് മുകളിലുള്ള 76.61 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 29.05 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം 62.11 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 23.55 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്ത്രീകളുടെ വാക്‌സിനേഷന്‍ 1,57,00,557 ഡോസും പുരുഷന്‍മാരുടെ വാക്‌സിനേഷന്‍ 1,46,15,262 ഡോസുമാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ മാസത്തില്‍ തന്നെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. അതിനായി കൂടുതല്‍ വാക്‌സിന്‍ ലഭ്യമാകണം.

ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 25,000 കടന്ന് കോവിഡ് കേസുകൾ, ടെസ്റ്റ് പോസിറ്റിവിറ്റിയിൽ നേരിയ കുറവ്, മരണം 189

വാക്‌സിന്‍ ക്ഷാമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിനേഷനില്‍ തടസം ഉണ്ടാകാന്‍ കാരണം. ലഭ്യമായ വാക്‌സിന്‍ പരമാവധി പേര്‍ക്ക് എത്രയും വേഗം നല്‍കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം 10 ലക്ഷം ഡോസ് വാക്‌സിന്‍ വന്നതോടെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തി. ഇന്ന് 31,060 ഡോസ് കോവാക്‌സിന്‍ കൂടി തിരുവനന്തപുരത്ത് എത്തിയതായും ആരോ​ഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News