Vande Bharat Express Kerala : വന്ദേഭാരത് കേരളത്തിനും; ഫ്ലാഗ് ഓഫ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനിടെ

Vande Bharat Kerala Service : ആറ് സ്റ്റോപ്പുകളിലായി തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള സർവീസാണ് കേരളത്തിൽ വന്ദേഭാരതിനായി പരിഗണനയിൽ ഉള്ളത്

Written by - Zee Malayalam News Desk | Last Updated : Apr 13, 2023, 10:59 PM IST
  • ഏപ്രിൽ 25ന് ഫ്ലാഗ് ഓഫ് ചെയ്യും
  • മണിക്കൂറിൽ 100-110 വേഗതയിലാകും സർവീസ്
Vande Bharat Express Kerala : വന്ദേഭാരത് കേരളത്തിനും; ഫ്ലാഗ് ഓഫ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനിടെ

തിരുവനന്തപുരം : വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് കേരളത്തിലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിനിടെ കേരളത്തിലെ സർവീസിന് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം-കണ്ണൂർ സർവീസാണ് റെയിൽവെയുടെ പരിഗണനിയിലുള്ളത്. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ദക്ഷിണ റെയിൽവെ ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ 25ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി വന്ദേഭാരത് സർവീസിന് ഫ്ലാഗ് ഓഫ് നൽകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

അതേസമയം വന്ദേഭാരതിന്റെ റേക്കുകൾ നാളെ ചെന്നൈയിൽ നിന്നും പുറപ്പെടും. പ്രാഥമിക ഘട്ടം പരീക്ഷ സർവീസ് തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ നടത്തും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. എന്നാൽ കേരളത്തിലെ ട്രാക്കിന്റെ സാഹചര്യം മനസ്സിലാക്കി 100 മുതൽ 110 കിലോമീറ്റർ വേഗതയിലാകും സർവീസ് നടത്തുക. 

ALSO READ : Rozgar Mela : 2047 ൽ ഭാരതം വികസിതരാജ്യമാക്കും എന്ന പ്രതിജ്ഞയോട് യുവാക്കൾ പ്രവർത്തിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിൽ പരമാവധി ആറ് സ്റ്റോപ്പുകൾ എന്ന കണക്കിലാകും സർവീസ് ആരംഭിക്കുക. വന്ദേഭാരത് സർവീസ് കേരളത്തിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ റെയിൽവെ ജനറൽ മാനേജർ ഇന്ന് വ്യാഴാഴ്ച തിരുവനന്തപുരം ഡിവിഷനിൽ എത്തിൽ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു.

വന്ദേഭാരത് സർവീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റെയിൽവെ ഡിവിഷൻ നിർദേശങ്ങൾ പുറത്തിറക്കി. വന്ദേ ഭാരത് ഫ്ലാക് ഓഫ് ചെയ്യുന്നതിനൊപ്പം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ, വർക്കല സ്റ്റേഷൻ നവീകരണം ഉൾപ്പെടെ ഉള്ള പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വന്ദേഭാരത് സർവീസ് ഇല്ലാത്ത ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കേരളം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News