Vegetable price hike: കുതിച്ചുയർന്ന് പച്ചക്കറി വില; ഹോർട്ടികോർപ്പ് സ്റ്റോറുകൾ വഴി ന്യായവിലയ്ക്ക് ഉത്പന്നങ്ങൾ നൽകുമെന്ന് ഹോർട്ടി കോർപ്പ് ചെയർമാൻ

Horticorp stores: ഹോർട്ടികോർപ്പ് സ്റ്റോറുകളിൽ നിന്ന് ന്യായവിലയക്ക് ഉത്പന്നങ്ങൾ നൽകും. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകൾ ആരംഭിക്കുമെന്നും എസ്. വേണു​ഗോപാൽ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 04:01 PM IST
  • കർഷകർക്കുള്ള കുടിശിക ഉടൻ വിതരണം ചെയ്യുമെന്ന് ഹോർട്ടികോർപ്പ് ചെയർമാൻ പറഞ്ഞു
  • നിലവിൽ കർഷകർക്ക് നൽകാനുള്ളത് 12 കോടിയോളം രൂപയാണ്
  • 2022 ഡിസംബർ വരെയുള്ള കുടിശിക വിതരണം ചെയ്തു കഴിഞ്ഞുവെന്നും ഹോർട്ടി കോർപ്പ് ചെയർമാൻ എസ്. വേണുഗോപാൽ പറഞ്ഞു
Vegetable price hike: കുതിച്ചുയർന്ന് പച്ചക്കറി വില; ഹോർട്ടികോർപ്പ് സ്റ്റോറുകൾ വഴി ന്യായവിലയ്ക്ക് ഉത്പന്നങ്ങൾ നൽകുമെന്ന് ഹോർട്ടി കോർപ്പ് ചെയർമാൻ

പച്ചക്കറി വില വർധനയിൽ ഇടപെടുമെന്നും ന്യായവിലയ്ക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്നും ഹോർട്ടി കോർപ്പ് ചെയർമാൻ എസ്. വേണുഗോപാൽ. ഹോർട്ടികോർപ്പ് സ്റ്റോറുകളിൽ നിന്ന് ന്യായവിലയക്ക് ഉത്പന്നങ്ങൾ നൽകും. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകൾ ആരംഭിക്കുമെന്നും എസ്. വേണു​ഗോപാൽ വ്യക്തമാക്കി.

ആകെ 1000 സ്റ്റോറുകൾ ആരംഭിക്കുമെന്നും കർഷകർക്കുള്ള കുടിശിക ഉടൻ വിതരണം ചെയ്യുമെന്നും ഹോർട്ടികോർപ്പ് ചെയർമാൻ പറഞ്ഞു. നിലവിൽ കർഷകർക്ക് നൽകാനുള്ളത് 12 കോടിയോളം രൂപയാണ്. 2022 ഡിസംബർ വരെയുള്ള കുടിശിക വിതരണം ചെയ്തു കഴിഞ്ഞുവെന്നും ഹോർട്ടി കോർപ്പ് ചെയർമാൻ എസ്. വേണുഗോപാൽ പറഞ്ഞു.

ALSO READ: Vegetable rates : പൊളളുന്ന പച്ചക്കറി വില; തക്കാളിയുടെ വില മുപ്പത്തിയഞ്ചിലേക്കും, കാരറ്റിന് നൂറിനടുത്തുമാണ് വില

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിമർശിച്ചു. സർക്കാരിന്‍റെ അലംഭാവം കാരണം ജനജീവിതം ദുസഹമായി. നേരത്തെ ഇറച്ചിക്കോഴിയുടെ വില 260 രൂപയിലെത്തി. ഇപ്പോൾ പച്ചക്കറിക്ക് പൊള്ളുന്ന വിലയാണെന്നും അദ്ദേഹം പറഞ്ഞു.

മുരിങ്ങയ്ക്കയ്ക്കും പച്ചമുളകിനും ഇരട്ടി വില വർധനവാണ് ഉണ്ടായിരിക്കുന്നത്. പയറിനും ബീൻസിനും ഉൽപ്പടെ മിക്ക പച്ചക്കറികൾക്കും അവശ്യ സാധനങ്ങൾക്കും വില കൂടി. ഇഞ്ചി വില ഡബിൾ സെഞ്ച്വറി അടിച്ചു. തക്കാളിക്കും വെളുത്തുള്ളിക്കും ക്യാരറ്റിനും ഉൾപ്പെടെ റെക്കോർഡ് വില വർധനവാണ് ഉണ്ടായിരിക്കുന്നത്. വിപണിയിൽ ഇടെപടാതെ ഇടത് സർക്കാർ ജനങ്ങളുടെ നടുവൊടിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിമർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News