തിരുവനന്തപുരം: Vizhinjam Police Station Attack: വിഴിഞ്ഞത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് എഡിജിപി എംആർ അജിത് കുമാർ. ഇന്ന് സമാധാന ശ്രമങ്ങള്‍ക്കായി സർവ്വകക്ഷി യോഗം നടത്തും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കും. കൂടാതെ കളക്ടർ ജെറോമിക് ജോർജ് സഭാ നേതൃത്വവുമായും സമരസമിതിയുമായും വീണ്ടും ചര്‍ച്ച നടത്തും. ഇതിനിടയിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടേ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചു.
സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാക്കിയെന്ന് പറഞ്ഞ എഡിജിപി നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യങ്ങള്‍ നോക്കി മാത്രമായിരിക്കുമെന്നും പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഘർഷത്തിൽ 36 പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു. സംഘർഷത്തെ തുടർന്ന് തീരദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൂടുതൽ പൊലീസുകാരെ സംഭവ സ്ഥലത്ത് വിന്യസിക്കും. കൂടുതല്‍ എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും ചുമതല നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതിനിടയിൽ വിഴിഞ്ഞത്ത് സമാധാനത്തിന് സഭ മുന്‍കയ്യെടുക്കുമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിന്‍ പെരേര അറിയിച്ചു. സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്ന് കളക്‌ടറുമായി നടത്തിയ ആദ്യഘട്ട സമവായ ചര്‍ച്ചകള്‍ക്ക് ശേഷം യൂജിന്‍ പെരേര പറഞ്ഞു. മാത്രമല്ല സമാധാനത്തിന് സഭ മുൻകൈ എടുക്കുമെന്നും അതിനായി ഇന്ന് 8.30 ന് സഭാനേതൃത്വം വിശ്വാസികളും സമര സമിതിയുമായി ചർച്ച നടത്തുമെന്നും ശേഷം കളക്ടറുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും യൂജിന്‍ പെരേര പറഞ്ഞു.
Also Read: Shukra Gochar 2022: ഡിസംബർ 5 മുതൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!
കസ്റ്റഡിയിലെടുത്ത അഞ്ചു പേരെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയ സമരക്കാരുടെ അഴിഞ്ഞാട്ടമായിരുന്നു ഇന്നലെ രാത്രി വിഴിഞ്ഞത്ത് കണ്ടത്. സ്റ്റേഷന്‍ വളഞ്ഞ സമരക്കാര്‍ പോലീസ് സ്റ്റേഷന്‍ അടിച്ച് തകര്‍ക്കുകയും സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിടുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...