Wildlife Attack : വന്യജീവി ആക്രമണം; അഞ്ച് വർഷത്തിനിടെ കൊല്ലപ്പെട്ടത് 122 പേർ; പാലക്കാട് ജില്ലയിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത് 43 പേർക്ക്

2016 മുതൽ 2021 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 25 പേരേ‍ കൊല്ലപ്പെട്ട വയനാടും 24 പേർ കൊല്ലപ്പെട്ട ഇടുക്കിയുമാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിളുള്ളത്.

Written by - Abhijith Jayan | Last Updated : Feb 9, 2022, 07:20 PM IST
  • 2016 മുതൽ 2021 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
  • 25 പേരേ‍ കൊല്ലപ്പെട്ട വയനാടും 24 പേർ കൊല്ലപ്പെട്ട ഇടുക്കിയുമാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിളുള്ളത്.
  • വന്യജീവികളുടെ ആക്രമണത്തിൽ ഏറ്റവും പേർക്ക് പരിക്കേറ്റത് കണ്ണൂർ ജില്ലയിലാണ്.
Wildlife Attack : വന്യജീവി ആക്രമണം; അഞ്ച് വർഷത്തിനിടെ കൊല്ലപ്പെട്ടത് 122 പേർ; പാലക്കാട് ജില്ലയിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത് 43 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ (Wild Animal Attack) അഞ്ചു വർഷത്തിനിടെ കൊല്ലപ്പെട്ടത് 122 പേരെന്ന് കണക്കുകൾ. ഇതിൽ ഏറെയും പേർക്ക് ജീവൻ നഷ്ടപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തെ തുടർന്നാണ്. ഏറ്റവും കൂടുതൽ പേർ മരിച്ചത് പാലക്കാട് ജില്ലയിലാണ്. 43 പേർക്ക് പാലക്കാട് ജില്ലയിൽ മാത്രം ജിവൻ നഷ്ടമായി. 2016 മുതൽ 2021 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 25 പേരേ‍ കൊല്ലപ്പെട്ട വയനാടും 24 പേർ കൊല്ലപ്പെട്ട ഇടുക്കിയുമാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിളുള്ളത്. 

വന്യജീവികളുടെ ആക്രമണത്തിൽ ഏറ്റവും പേർക്ക് പരിക്കേറ്റത് കണ്ണൂർ ജില്ലയിലാണ്. 1300 പേർക്ക് ജില്ലയിൽ പരിക്കേറ്റു. മലപ്പുറം,പാലക്കാട്,വയനാട് ജില്ലകളിലും ആയിരത്തിലേറെ പേർക്ക് വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പന്നികളുടെ ആക്രമണത്തിലാണ് കൂടുതൽ പേർക്കും പരിക്കേറ്റിട്ടുള്ളത്. മലപ്പുറത്ത് 17പേർക്കും കണ്ണൂരിൽ 12പേർക്കും തൃശ്ശൂരിൽ 11 പേർക്കും വന്യജീവികളുടെ ആക്രമണത്തിൽ ജീവന്‍ നഷ്ടമായി.

ALSO READ : VD Satheeshan : വന്യജീവി ആക്രമണം തടയാന്‍ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

2016 മുതൽ സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരമായി 22 കോടിയോളം രൂപയാണ്. 50 കോടിയിലെറെ നഷ്ടപരിഹാരമായി കൊടുക്കാനുണ്ട്. ചികിത്സാ സഹായ വിതരണത്തിൽ കൂടുതൽ കാലതാമസം നേരിടുന്നതും ഇതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതൽ പേർക്ക് പരിക്കേറ്റ കണ്ണൂർ ജില്ലയിൽ നഷ്ടപരിഹാരമായി ആറുകോടിയോളം രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. ഇതിൽ അടിയന്തര ധനസഹായമായി 5 ലക്ഷം ആദ്യഘട്ടത്തിൽ അനുവദിക്കും. പിന്നീട് ആശ്രിത രേഖകൾ അടക്കം സമർപ്പിച്ച ശേഷമാണ് ബാക്കിയുള്ള 5 ലക്ഷം അനുവദിക്കുക. 

ALSO READ : Pinarayi Vijayan| മനുഷ്യ-വന്യജീവി സംഘർഷം ലഘുകരിക്കാൻ സർക്കാർ പ്രതിജ്ഞ ബദ്ധം : മുഖ്യമന്ത്രി

എന്നാൽ പരിക്ക് പറ്റുന്നവർക്ക് രണ്ട് തരത്തിലാണ് ചികിത്സാ സഹായം അനുവദിക്കുക. അംഗഭംഗം സംഭവിക്കുന്നവർക്ക് 2 ലക്ഷം രൂപയും പരിക്കേൽക്കുന്നവർക്ക് പരമാവധി ഒരു ലക്ഷം രൂപയമാണ് അനുവദിക്കുക.  വന്യജീവികളുടെ ആക്രമണമുണ്ടാകുന്ന മേഖലകളിൽ സർക്കാർ വനംവകുപ്പുമായി ചേർന്നു കൊണ്ട് ന്യൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് കാലങ്ങളായി വനമേഖലകളിൽ താമസിക്കുന്നവർ ഉയർത്തുന്ന പ്രധാന ആവശ്യം. ഇതിൽ കാതലായ മാറ്റങ്ങളുണ്ടാകുമോ എന്നത് കണ്ടിരുന്ന് തന്നെ അറിയണം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News