Mangal Pushya Yoga 2025: വേദ ജ്യോതിഷ പ്രകാരം ഏപ്രിൽ 12 ന് ചൊവ്വ ശനിയുടെ നക്ഷത്രത്തിൽ പ്രവേശിക്കും. അതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Mangal Gochar 2025: വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ നിശ്ചിത ഇടവേളകളിൽ രാശിയും നക്ഷത്രവും മാറ്റിക്കൊണ്ടിരിക്കുന്നു.
Mangal Gochar 2025: വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ നിശ്ചിത ഇടവേളകളിൽ രാശിയും നക്ഷത്രവും മാറ്റിക്കൊണ്ടിരിക്കുന്നു. അതിൻ്റെ സ്വാധീനം എല്ലായിടത്തും കാണപ്പെടും.
2025 ഏപ്രിൽ 12 ന് ചൊവ്വ ശനിയുടെ രാശിയിൽ പ്രവേശിക്കും. രാവിലെ 6: 32 നാണ് ചൊവ്വ പൂയം നക്ഷത്രത്തിൽ പ്രവേശിക്കുന്നത്. അത്തിലൂടെ മംഗള-പുഷ്യയോഗം രൂപപ്പെടും.
ഈ സമയത്ത് ചില രാശിക്കാരുടെ സുവർണ്ണകാലം ആരംഭിക്കും. ഇവർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് അറിയാം...
കന്നി (Virgo): ചൊവ്വയുടെ നക്ഷത്ര മാറ്റം ഇവർക്കും ഗുണം ചെയ്യും. ഈ സമയത്ത് ഇവർക്ക് അപ്രതീക്ഷിത ധനലാഭം, പുതിയ തൊഴിൽ അവസരങ്ങൾ, സമ്പത്ത് വർധിക്കാൻ സാധ്യത, ആത്മവിശ്വാസം വർദ്ധിക്കും. കരിയറിൽ സ്ഥാനക്കയറ്റത്തിന് സാധ്യത, ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ, വിദ്യാർത്ഥികൾ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇണയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.
മീനം (Pisces): ചൊവ്വയുടെ നക്ഷത്രമാറ്റം ഇവർക്കും അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും, ജോലിസ്ഥലത്ത് ബഹുമാനവും സമ്പത്തും വർധിക്കും. വ്യവസായികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും, പാഴ്ച്ചെലവുകൾ കുറയും. തൊഴിൽ മേഖലയിൽ പുതിയ സാധ്യതകൾ തുറക്കും. പുതിയ വാഹനം വാങ്ങാനുള്ള അവസരം, സമ്പത്ത് വർദ്ധിക്കും. ആഡംബരങ്ങൾ വർദ്ധിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒരു ആഡംബര വാഹനമോ മറ്റേതെങ്കിലും വസ്തുക്കളോ വാങ്ങാൻ യോഗം. ജോലിക്കും ബിസിനസിനും യാത്ര ചെയ്യാം.
കർക്കടകം (Cancer): ശനിയുടെ രാശിയിലേക്കുള്ള ചൊവ്വയുടെ കടന്നുവരവ് ഇവർക്കും വൻ നേട്ടങ്ങൾ നൽകും, ഈ സമയത്ത് നിങ്ങളുടെ ബഹുമാനവും ആദരവും വർദ്ധിക്കും. പ്രണയവും ദാമ്പത്യവും സന്തോഷകരമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ബിസിനസുകാർക്ക് കെട്ടിക്കിടക്കുന്ന പണം ലഭിക്കും, ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ ഓർഡറുകളിൽ നിന്ന് വ്യാപാരികൾക്ക് ലാഭം, ഒരു വലിയ ബിസിനസ്സ് ഇടപാട് ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)