Actor Bala Married: നടൻ ബാല വീണ്ടും വിവാഹിതനായി; വധു ബന്ധുവായ കോകില

Actor Bala Married Again: നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ അമ്മാവന്റെ മകളായ കോകിലായാണ് വധു.

Written by - Zee Malayalam News Desk | Last Updated : Oct 23, 2024, 10:23 AM IST
  • നടന്‍ ബാല വീണ്ടും വിവാഹിതനായി
  • വധു ബാലയുടെ അമ്മാവന്റെ മകളായ കോകിലയാണ്
  • താൻ വീണ്ടും വിവാഹിതനാകുമെന്ന് ബാല നേരത്തെ അറിയിച്ചിരുന്നു
Actor Bala Married: നടൻ ബാല വീണ്ടും വിവാഹിതനായി; വധു ബന്ധുവായ കോകില

കൊച്ചി: നടന്‍ ബാല വീണ്ടും വിവാഹിതനായി. വധു ബാലയുടെ അമ്മാവന്റെ മകളായ കോകിലയാണ്. താൻ വീണ്ടും വിവാഹിതനാകുമെന്ന് ബാല നേരത്തെ അറിയിച്ചിരുന്നു. 

Also Read: കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണ നമ്പൂതിരി അന്തരിച്ചു

രാവിലെ 8:30 ഓടെ കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കലും സുഹൃത്തുക്കളും  മാത്രമാണ് പങ്കെടുത്തത്. ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്. ഫെയ്സ്ബൂക്കിലൂടെ ഉടൻ വിവാഹം കഴിക്കും എന്ന സൂചന നൽകിയിരുന്നവെങ്കിലും ഇത്രയും പെട്ടെന്നാകുമെന്ന് ആരാധകർ കരുതിയില്ല.

Also Read: ശുക്രൻ തൃക്കേട്ട നക്ഷത്രത്തിലേക്ക്; ഇവരുടെ ജീവിതം മാറിമറിയും ഒപ്പം ഡബിൾ ധനനേട്ടവും!

കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നിയെന്നും. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ കോൺഫിഡന്റ് ആണെന്നും. മുമ്പ് ബാല ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു, ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നുവെന്നും. എന്റെ ആരോ​ഗ്യനിലമാറി. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നുവെന്നും ബാല പറഞ്ഞിരുന്നു. 

വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി അറിയിച്ചു. വധുവിനെ പരിചയപ്പെടുത്തിയ ശേഷം നിങ്ങൾക്ക് മനസാൽ അനു​ഗ്രഹിക്കാൻ കഴിയുമെങ്കിൽ അനുഗ്രഹിക്കൂവെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ ബാല പൂർത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News