കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാണത്തിനായി നിർമാതാക്കൾ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയിട്ടില്ലെന്ന് പോലീസ്. നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ള പറവ ഫിലിംസിന്റെ ഉടമകൾക്കെതിരായ വഞ്ചന കേസിലാണ് പോലീസിന്റെ കണ്ടെത്തൽ. നിരവധി പേരിൽ നിന്നായി 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചെങ്കിലും സിനിമയ്ക്ക് ആകെ ചെലവായത് 19 കോടി രൂപയിൽ താഴെയാണെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പറവ ഫിലിംസിന്റെ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാണത്തിന് സൗബിനും പറവ ഫിലിംസും മറ്റ് ഉടമകളും ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയത്. പറവ ഫിലിംസിന്റെ അക്കൗണ്ടിലേക്ക് പലരിൽ നിന്നായി 28 കോടി രൂപയാണ് എത്തിയത്. എന്നാൽ, സിനിമയ്ക്ക് ചെലവായത് 19 കോടി രൂപയിൽ താഴെയാണ്.
ALSO READ: കള്ളപ്പണം വെളുപ്പിച്ചോ? നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായനികുതി പരിശോധന
സിനിമ നിർമാണത്തിന്റെ ജിഎസ്ടിയിൽ നിന്നാണ് ഇക്കാര്യങ്ങൾ പോലീസ് കണ്ടെത്തിയത്. പോലീസ് റിപ്പോർട്ടിൽ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പരാമർശമുണ്ട്. സിനിമയുടെ റിലീസ് സമയത്ത് പ്രതിസന്ധി ഉണ്ടായപ്പോൾ സുജിത്ത് 11 കോടി രൂപ കൈമാറിയിരുന്നതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. സിറാജ് ഹമീദ് എന്ന വ്യക്തിയാണ് ചിത്രത്തിന്റെ ആദ്യ മുടക്കുമുതലായ ഏഴ് കോടി രൂപ നൽകിയത്.
സിനിമയുടെ 40 ശതമാനം ലാഭവിഹിതം നൽകാമെന്നായിരുന്നു കരാർ. ഈ കരാർ നിർമാതാക്കൾ പാലിച്ചില്ല. ഇതാണ് പോലീസ് കേസിലേക്ക് നയിച്ചത്. മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ മുടക്കുമുതലോ ലാഭവിഹിതമോ നൽകാതെ ചതിച്ചുവെന്നായിരുന്നു സിറാജ് ഹമീദിന്റെ ആരോപണം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്.
ALSO READ: സൗബിൻ ഷാഹിറിന് കുരുക്ക് മുറുകുമോ? നടനെ വിശദമായി ചോദ്യം ചെയ്യും
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെയും ഇഡിയുടെയും അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പറവ ഫിലിംസിന്റെ ഓഫീസിലും നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരുടെ വീട്ടും റെയ്ഡ് നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.