ചന്ദ്രൻ മിഥുനം രാശിയിൽ നിന്ന് കർക്കിടകം രാശിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. ഇത് സമസാപ്തക യോഗവും പുഷ്യ യോഗവും രൂപപ്പെടുന്നതിന് ഇടയാക്കും. ഇത് ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാമാണ് ഭാഗ്യരാശികൾ എന്ന് അറിയാം.
മേടം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും ആരോഗ്യത്തിൽ പുരോഗതിയും ഉണ്ടാകും. കർമ്മരംഗത്ത് ശോഭിക്കാനാകും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം.
വൃശ്ചികം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസിൽ വലിയ ലാഭം നേടാനാകും. സാമ്പത്തിക സ്രോതസുകൾ വർധിക്കും. ഉന്നതപഠനത്തിന് അവസരം ഉണ്ടാകും. വിദേശത്ത് ഉന്നതപഠനം നടത്താനും യോഗം.
കുംഭം രാശിക്കാർക്ക് ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനാകും. ബിസിനസിൽ വളർച്ചയുണ്ടാകും. സാമ്പത്തിക ഉന്നമനമുണ്ടാകും. പ്രതിസന്ധികളെ തരണം ചെയ്യാനാകും. വിദ്യാർഥികൾക്ക് അനുകൂല സമയം. വിദ്യയിൽ ശോഭിക്കും.
ചിങ്ങം രാശിക്കാരുടെ സാമ്പത്തിക ബാധ്യതകൾ കുറയും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനാകും. ബിസിനസിൽ ശോഭിക്കാനാകും. വിദേശത്ത് പോകാൻ അവസരമുണ്ടാകും. വിദേശത്ത് ജോലി നോക്കുന്നവർക്ക് അനുകൂല സമയമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)