Mura: "റിസ്ക് എടുക്കണം മച്ചി" യൂട്യൂബിൽ തരം​ഗം സൃഷ്ടിച്ച് മുറ ടീസർ

ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലെ മികച്ച പ്രകടനത്തിന് ശേഷം മലയാളി കൂടിയായ ഹ്രിദ്ധു ഹാറൂൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ. 

Written by - Zee Malayalam News Desk | Last Updated : Aug 28, 2024, 11:28 AM IST
  • ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി
  • ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിക്കുന്നത്
  • മുസ്തഫ ഒരുക്കുന്ന മുറ ഒരു വിശ്വൽ ട്രീറ്റ് ആണെന്ന് ടീസർ തന്നെ വ്യക്തമാക്കുന്നു
Mura: "റിസ്ക് എടുക്കണം മച്ചി" യൂട്യൂബിൽ തരം​ഗം സൃഷ്ടിച്ച് മുറ ടീസർ

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടീസർ റിലീസായി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ്  ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയ മുറ ടീസർ  മില്യൺ കാഴ്ചക്കാരിലേക്ക് കുതിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Read Also: രാജിയിലും ഭിന്നത; കൂട്ടരാജിയിൽ എതിർപ്പ് പ്രകടമാക്കി സരയുവും അനന്യയും

തലസ്ഥാന നഗരിയിലെ ഗ്യാങ്‌സ്റ്റർ കഥയുമായി എത്തുന്ന  ടീസർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. കപ്പേളക്ക് ശേഷം മുസ്തഫ ഒരുക്കുന്ന മുറ ഒരു വിശ്വൽ ട്രീറ്റ് ആണെന്ന് ടീസർ തന്നെ വ്യക്തമാക്കുന്നു. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്  മുറയുടെ രചന നിർവഹിക്കുന്നത്.  എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റർ ഒരുക്കിയ തഗ്സ്, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ,ആമസോൺ പ്രൈമിൽ ഹിറ്റായ ക്രാഷ് കോഴ്സ് സീരീസ് തുടങ്ങിയവയിലെ മികച്ച പ്രകടനങ്ങൾക്കു ശേഷം മലയാളി കൂടിയായ ഹ്രിദ്ധു ഹാറൂൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ. 

ഫാസിൽ നാസൻ ഛായാഗ്രഹകനായ ചിത്രത്തിന്റെ എഡിറ്റിം​ഗ് നിർവഹിക്കുന്നത് ചമൻ ചാക്കോയാണ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - റോണി സക്കറിയ, സംഗീത സംവിധാനം - ക്രിസ്റ്റി ജോബി, കലാസംവിധാനം - ശ്രീനു കല്ലേലിൽ, മേക്കപ്പ് - റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം - നിസാർ റഹ്മത്ത്, ആക്ഷൻ - പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്, പി ആർ ഓ  ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് - പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News